ആഗോള അനിശ്ചിതാവസ്ഥകള്‍ക്കിടെ സ്വര്‍ണത്തില്‍ വീണ്ടും നേരിയ മുന്നേറ്റം; വെള്ളിയില്‍ കുതിപ്പ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ആഗോള അനിശ്ചിതാവസ്ഥകള്‍ക്കിടെ സ്വര്‍ണത്തില്‍ വീണ്ടും നേരിയ മുന്നേറ്റം; വെള്ളിയില്‍ കുതിപ്പ്

കേരളത്തില്‍ സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 9090 രൂപയായി. പവന് 80 രൂപ ഉയര്‍ന്ന് 72,720 രൂപയിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2025, 08:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ അനിശ്ചിതാവസ്ഥകളും സംഘര്‍ഷവും വര്‍ധിക്കുന്നതിനിടെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ബുധനാഴ്ച ദേശീയ തലസ്ഥാനത്ത് സര്‍ണം 10 ഗ്രാമിന് (തോല ബാര്‍) 260 രൂപ ഉയര്‍ന്ന് 99,260 രൂപയിലെത്തി. 99.5% പരിശുദ്ധിയുള്ള സ്വര്‍ണ്ണത്തിന്റെ വില എല്ലാ നികുതികളും ഉള്‍പ്പെടെ 10 ഗ്രാമിന് 100 രൂപ വര്‍ദ്ധിച്ച് 98,700 രൂപയിലെത്തി.

യുഎസ്-ചൈന താരിഫ് യുദ്ധം, ആഗോള താരിഫ് ആശങ്കകള്‍, ഇസ്രയേല്‍-പാലസ്തീന്‍-ഇറാന്‍ സംഘര്‍ഷം, റഷ്യ-ഉക്രെയ്ന്‍ യുദ്ധം എന്നിവയാണ് സ്വര്‍ണത്തിന്റെ വില ഉയര്‍ത്തുന്ന ആഗോള അനിശ്ചിതാവസ്ഥകള്‍.

‘വ്യാപാരവുമായി ബന്ധപ്പെട്ട നിരന്തരമായ അനിശ്ചിതത്വങ്ങള്‍, സാമ്പത്തിക ആശങ്കകള്‍, ഭൗമരാഷ്‌ട്രീയ അപകടസാധ്യതകള്‍ എന്നിവ കാരണം ബുധനാഴ്ച സ്വര്‍ണ്ണം നേരിയ പോസിറ്റീവ് പ്രവണത കാണിച്ചു,’ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ കമ്മോഡിറ്റീസ് അനലിസ്റ്റ് സൗമില്‍ ഗാന്ധി പറഞ്ഞു.

കേരളത്തിലും വില കൂടി

കേരളത്തില്‍ സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 9090 രൂപയായി. പവന് 80 രൂപ ഉയര്‍ന്ന് 72,720 രൂപയിലെത്തി.

കേന്ദ്ര ബാങ്കുകള്‍ വാങ്ങല്‍ തുടരുന്നു

ഏപ്രിലിലെ ഡാറ്റ പ്രകാരം, കേന്ദ്ര ബാങ്കുകള്‍ ആഗോള കരുതല്‍ ശേഖരത്തിലേക്ക് 12 ടണ്‍ സ്വര്‍ണം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇതില്‍ 12% ഇടിവ് രേഖപ്പെടുത്തി. എന്നിരുന്നാലും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ്ണ കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്നത് തുടരാന്‍ സാധ്യതയുണ്ടെന്നും ഇത് സ്വര്‍ണ്ണത്തിന്റെ ദീര്‍ഘകാല ആവശ്യകതയെ ശക്തിപ്പെടുത്തുമെന്നും സൗമില്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

വെള്ളിയും മുന്നോട്ട്

വെള്ളി വിലയിലും കുത്തനെ വര്‍ധനവ് ദൃശ്യമാണ്. കഴിഞ്ഞ സെഷനില്‍ കിലോയ്‌ക്ക് 1,00,200 രൂപയില്‍ നിന്ന് 1,900 രൂപ ഉയര്‍ന്ന് 1,02,100 രൂപയായി. നികുതികള്‍ ഉള്‍പ്പെടെയുള്ള നിരക്കാണിത്.

Tags: GoldRussia Ukraine ConflictSILVERHamas - Israel WarTariff War
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies