ഒരേസമയം 600 ഓളം പേർ സ്റ്റേഡിയത്തിന് അകത്ത് കയറാൻ ശ്രമിച്ചു, പലരും തൽക്ഷണം ബോധരഹിതരായി വീണു, പൊലീസിന് ഒന്നും ചെയ്യാനായില്ലെന്ന് ദൃക്സാക്ഷികൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരേസമയം 600 ഓളം പേർ സ്റ്റേഡിയത്തിന് അകത്ത് കയറാൻ ശ്രമിച്ചു, പലരും തൽക്ഷണം ബോധരഹിതരായി വീണു, പൊലീസിന് ഒന്നും ചെയ്യാനായില്ലെന്ന് ദൃക്സാക്ഷികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2025, 10:53 am IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു : റോയൽ ചലഞ്ചേഴ്സിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് പതിനൊന്ന് പേർ മരിച്ചത് ആളുകളുടെ അശ്രദ്ധമൂലമെന്ന് ദൃക്സാക്ഷികൾ. സ്റ്റേ‍ഡിയത്തിന് പുറത്ത് നിന്നവർ അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്.18 വർഷങ്ങൾക്ക് ശേഷമുള്ള ആർസിബിയുടെ വിജയാഘോഷത്തിന്റെ ഭാ​ഗമായി ആയിരക്കണക്കിന് ആളുകളാണ് ബെം​ഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയത്. ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അകത്തേക്ക് കയറാൻ ശ്രമിച്ചത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പി‌ച്ചു.

യുവാക്കൾ കൂറ്റൻ മരങ്ങളിലും കൊമ്പുകളിലും അള്ളിപ്പിടിച്ച് കയറാൻ ശ്രമിക്കുകയും തൂണുകളിലേക്ക് വലിഞ്ഞുകയറാൻ ശ്രമിക്കുകയും ചെയ്തു. ചിലർ മതിലുകൾ ചാടിക്കയറി. പൊലീസിനോ സംഘാടകർക്കോ ഇവരെ പിന്തിരിപ്പാൻ കഴിഞ്ഞില്ല. ഓരോ മണിക്കൂറുകൾ പിന്നിടുമ്പോഴും ജനക്കൂട്ടം വർ​ദ്ധിക്കാൻ തുടങ്ങുകയായിരുന്നു.

താരങ്ങളെ കാണാനുള്ള യുവാക്കളുടെ ആ​ഹ്ലാദപ്രകടനവും ആവേശവും അതിരുവിട്ടതോടെയാണ് തിരക്ക് അനിയന്ത്രിതമായി ഉയർന്നത്. പിന്നാലെ നിലവിളികൾ ഉയർന്നു. ജനങ്ങൾ വീണ്ടും തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടെ പലരും നിലത്ത് വീണു. ഇതൊന്നും ശ്രദ്ധിക്കാതെ ഇവരെ ചവിട്ടിക്കൊണ്ട് ആളുകൾ സ്റ്റേഡിയത്തിന് അകത്തേക്ക് കയറി. ഇതിനിടെ ചിലർക്ക് ബോധം നഷ്ടപ്പെട്ടു. ഒരേസമയം 600, 700 പേർ സ്റ്റേഡിയത്തിന് അകത്തേക്ക് കയറാൻ ശ്രമിച്ചിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പൊലീസിനെ സ്ഥലത്ത് കണ്ടില്ലായിരുന്നു. ശ്വാസമുട്ടിക്കുന്ന തരത്തിലായിരുന്നു തിരക്ക്. എന്റെ കൺമുന്നിൽ വച്ചാണ് മൂന്ന്, നാല് പേർ നിലത്ത് വീണ് മരിച്ചതെന്നും അവർ പ്രതികരിച്ചു.

പൊലീസ് സന്നാഹങ്ങൾ എത്തിയെങ്കിലും അതൊന്നും വകവയ്‌ക്കാതെ ആരാധകർ മതിലുകൾ ചാടിക്കടക്കാൻ ശ്രമിച്ചു. സ്റ്റേഡിയത്തിന് പുറത്തും അകത്തുമുള്ള ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. സ്ഥലത്ത് നിന്ന് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും ആരും ചെവികൊണ്ടില്ലെന്നും ആളുകൾ പറയുന്നു.

Tags: RCBCelebratoryBengaluru StampedeChinnaswamy stadium
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies