പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കണം; ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ട് പ്രധാനമന്ത്രി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ​മഹാവീർ ജയന്തി പാർക്കിലാണ് വൃക്ഷത്തൈ നട്ടത്. ഭൂമിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ഉണ്ടാകണമെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു.

“ലോകപരിസ്ഥിതി ദിനത്തിൽ, നമ്മുടെ ​ഗ്രഹത്തെ സംരക്ഷിക്കുന്നതിനും നാം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിനുമുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. പരിസ്ഥിതിയെ ഹരിതാഭവും മനോഹ​രവുമാക്കുന്നതിനായി പ്രവർത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു”- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

ലോകപരിസ്ഥിതി ​ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം നടക്കുന്ന ആഘോഷങ്ങളുടെ ഭാ​ഗമായാണ് പ്രധാനമന്ത്രി വൃക്ഷതൈ നട്ടത്. എല്ലാ പരിസ്ഥിതി ദിനത്തിലും പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഓർമിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി തൈ നടും. ഇത്തവണ ഡൽഹിയിൽ 200 ഇലക്ട്രിക് ബസുകൾ കൂടി അദ്ദേഹം ഫ്ലാ​ഗ് ഓഫ് ചെയ്തു.

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബന്ധതയെ എടുത്തുകാട്ടുന്ന ‘ഏക് പെഡ് മാ കേ നാം പർ’ എന്ന സംരംഭത്തിന്റെ വാർഷികം ആഘോഷകൂടിയാണിത്. ജൂൺ അഞ്ചിനും സെപ്റ്റംബർ 30-നും ഇടയിൽ രാജ്യത്തുടനീളം 10 കോടി മരങ്ങൾ നടുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Share