അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഇംഗ്ലണ്ടിലെത്തി. ശനിയാഴ്ചയാണ് താരങ്ങൾ ലാൻഡ് ചെയ്തത്. ടീമിന്റെ വിമാനത്താവളത്തിൽ നിന്നുള്ള ഒരു വീഡിയോ ബിസിസിഐ എക്സിൽ പോസ്റ്റിൽ പങ്കുവച്ചു. ജോളി മൂഡിലാണ് താരങ്ങളെ കാണാനാകുന്നത്.
ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പുതിയ സൈക്കളിന് തുടക്കമിടുന്ന പരമ്പരയ്ക്കായി താരങ്ങൾ ഇംഗ്ലണ്ടിലെത്തി. അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിൽ പങ്കെടുക്കാൻ പ്രമുഖരുടെ ഒരു സംഘം നേരത്തെ തന്നെ ഇംഗ്ലണ്ടിലെത്തിയിരുന്നു.
മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ,ശുഭ്മാൻ ഗിൽ, ജസ്പ്രീത് ബുമ്ര, ജഡേജ, പന്ത് എന്നിവരടങ്ങുന്ന സംഘമാണ് ഇന്ന് ലാൻഡ് ചെയ്തത്. ജൂൺ 20ന് ലീഡ്സിലാണ് ആദ്യ ടെസ്റ്റ്. വിരാട് കൊഹ്ലിയും രോഹിത് ശർമയും വിരമിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണിത്.
ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ നായകനായി ശുഭ്മാൻ ഗിൽ അരങ്ങേറും. രോഹിത് ശർമയുടെ പിൻഗാമിയായി എത്തുന്ന ഗില്ലിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. യുവ നിരയുമായാണ് ഇന്ത്യയുടെ വരവ്. പരമ്പരയിൽ ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ. എട്ട് വർഷത്തിന് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ കരുൺ നായർ സന്നാഹത്തിൽ ഡബിളടിച്ചിരുന്നു. കെ.എൽ രാഹുലും സെഞ്ച്വറി നേടി. സായ് സുദർശനും മിന്നും ഫോമിലാണ്. അതേസമയം ജസ്പ്രീത് ബുമ്രയുടെ ഫോം ഇന്ത്യക്ക് നിർണായകമാകും. താരം അഞ്ചുമത്സരങ്ങളും കളിച്ചേക്കില്ലെന്ന് പരിശീലകൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഷർദുൽ താക്കൂർ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിംഗ്,മുഹമ്മദ് സിറാജ് എന്നിവരിലാണ് പേസ് നിരയുടെ കടിഞ്ഞാൺ
ഇന്ത്യൻ സ്ക്വാഡ്; ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ഷർദുൽ താക്കൂർ, ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിംഗ്,മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.
Touchdown UK 🛬#TeamIndia have arrived for the five-match Test series against England 🙌#ENGvIND pic.twitter.com/QK5MMk9Liw
— BCCI (@BCCI) June 7, 2025















