ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കുട്ടിയുടെ മാതൃസഹോദരൻ (44) അറസ്റ്റിൽ. തിരുവനന്തപുരം അയിരൂരിലാണ് സംഭവം. പ്രതിയെ പൊലീസ് പിടികൂടി. കുടുംബം പ്രശ്നങ്ങളെ തുടർന്ന്, ഇയാൾ പെൺകുട്ടിയുടെ വീട്ടിലാണ് കുറച്ചു കാലമായി താമസിച്ചിരുന്നത്. ഇതിനിടെയാണ് ഇയാൾ കുട്ടിയെ ശാരീരിക പീഡനത്തിന് ഇരയാക്കിയത്. വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
ഈ കഴിഞ്ഞ ദിവസം കടുത്ത വയറുവേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഇതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പിടിയിലായ പ്രതിയോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.















