തൃശൂരിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയത്തിൽ പൊലീസ്. വരന്തരപ്പള്ളിയില്‍ വാടകയ്‌ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ(40) ഭാര്യ ദിവ്യയാണ് (36) മരിച്ചത്. ഭര്‍ത്താവായ കുഞ്ഞുമോന്‍ ദിവ്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയം. യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തി. ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്നാണ് കുഞ്ഞുമോന്‍ ബന്ധുക്കളെ വിളിച്ചറിയിച്ചത്.
പൊലീസ് ഇന്‍ക്വസ്റ്റിനിടെ സംശയം തോന്നി കുഞ്ഞുമോനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിലേക്ക് നയിക്കുന്ന വിവരങ്ങൾ ലഭിച്ചത്. ഭാര്യക്ക് ജോലി ചെയ്യുന്ന തുണിക്കടയിലെ ജീവനക്കാരനുമായി രഹസ്യബന്ധമുണ്ടെന്ന് കുഞ്ഞുമോന് സംശമുണ്ടായിരുന്നു. ഇതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.
കുഞ്ഞുമോനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഫൊറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.















