സ്വന്തം സിനിമയുടെ റിലീസ് ദിനത്തിൽ തിയേറ്ററിൽ മുഖംമൂടി ധരിച്ച് മെെക്കുമായി പ്രശസ്ത നടൻ. ബോളിവുഡ് താരം അക്ഷയ് കുമാറാണ് പുതിയ ചിത്രമായ ‘ഹൗസ്‌ഫുൾ 5’ന്റെ റീലിസ് ദിവസം മുഖംമൂടി ധരിച്ച് പ്രത്യക്ഷപ്പെട്ടത്. പ്രേക്ഷകരുടെ പ്രതികരണം അറിയാനാണ് വ്യത്യസ്തമായ എൻട്രി. തിയേറ്ററിൽ നിന്നുള്ള ദൃശ്യങ്ങൾ നടൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.
മുഖമൂടി ധരിച്ചതിനാൽ നടനെ പേക്ഷകർ തിരിച്ചറിയുന്നില്ല. സിനിമ കണ്ടിറങ്ങിയവരോട് താരം അഭിപ്രായം ചോദിക്കുന്നുണ്ട്. ചിലർ മറുപടി നൽകുമ്പോൾ മറ്റു ചിലർ മുഖം തിരിച്ച് മിണ്ടാതെ പോകുന്നുണ്ട്.
‘ബാന്ദ്രയിൽ ഇന്ന് ‘ഹൗസ്‌ഫുൾ 5′ ഷോ കണ്ട് പുറത്തിറങ്ങുന്നവരിൽ നിന്നും കില്ലർ മാസ്ക് ധരിച്ച് പ്രതികരണം തേടാൻ ഞാൻ തീരുമാനിച്ചു. അവസാനം പിടിക്കപ്പെടേണ്ടതായിരുന്നു. പക്ഷേ അതിന് മുൻപ് ഞാൻ രക്ഷപ്പെട്ടു’, അക്ഷയ് കുമാർ പറഞ്ഞു.















