അപ്രതീക്ഷിതമായി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിൻഡീസ് മുൻ നായകനും വെടിക്കെട്ട് ബാറ്ററുമായ നിക്കോളാസ് പുരാൻ. മിന്നും ഫോമിൽ തുടരുന്നതിനിടെ 29-ാം വയസിലാണ് പടിയിറക്കം. സോഷ്യൽ മീഡിയയിലൂടെയാണ് വിക്കറ്റ് കീപ്പർ ബാറ്റർ തീരുമാനം അറിയിച്ചത്. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടരും.
വൈറ്റ് ബോൾ ക്രിക്കറ്റിലെ സമകാലീന താരങ്ങളിൽ ഏറ്റവും മികച്ച ബാറ്ററാണ് പുരാൻ. വിൻഡീസിനായി 61 ടി20യും 106 ഏകദിനവും കളിച്ച താരം യഥാക്രമം 1983,2275 റൺസുകൾ നേടിയിട്ടുണ്ട്. ട്രിനാഡിൽ ജനിച്ച താരമാണ് ടി20യിൽ വിൻഡീസിനായി ഏറ്റവും അധികം റൺസ് നേടിയത്.
ബുദ്ധിമുട്ടേറിയ തീരുമാനം എന്നാണ് വിരമിക്കലിനെക്കുറിച്ച് അദ്ദേഹം വിശേഷിപ്പിച്ചത്. വെസ്റ്റിൻഡീസിനെ നയിക്കാൻ ലഭിച്ച അവസരം ബഹുമതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രയിൽ ഒപ്പം നടന്ന കുടുംബത്തിനും സഹതാരങ്ങൾക്കും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞ പുരാൻ ആരാധകരോടുള്ള സ്നേഹം തുടരുമെന്നും വ്യക്തമാക്കി.ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വൈകാരികമായി പ്രതികരിച്ചത്.
View this post on Instagram
“>















