മുൻ ഇന്ത്യൻ നായകവും വിക്കറ്റ് കീപ്പർ ബാറ്ററുമായിരുന്ന മഹേന്ദ്ര സിംഗ് ധോണിയെ ഐസിസിയുടെ ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടത്തി. ബഹുമതി നേടുന്ന 11-ാമത്തെ മാത്രം ഇന്ത്യൻ താരമാണ് ധോണി. പാകിസ്താൻ താരമുൾപ്പടെ ഏഴുപേരെയാണ് ഇത്തവണ ഉൾപ്പെടുത്തിയത്. ഇന്ത്യയെ മൂന്ന് ലോകകിരീടങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനാണ് ധോണി. 538 അന്താരാഷ്‌ട്ര മത്സരങ്ങളിലാണ് ധോണി നീലകുപ്പായം അണിഞ്ഞത്. 17,266 റൺസും 829 പുറത്താക്കലും സ്വന്തം പേരിൽ ചേർത്തു.
“ഓരോ തലമുറകളിലെയും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങളുടെയും സംഭാവനകളെ അംഗീകരിക്കുന്ന ഐസിസി ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെട്ടത് ബഹുമതിയായി കാണുന്നു. മഹാരഥന്മാർക്കൊപ്പം നിങ്ങളുടെ പേരും ഓർമിക്കപ്പെടുന്നത് വിസ്മയകരമായ വികാരമാണ്. എന്നെന്നും വിലമതിക്കുന്ന കാര്യമാണിതെന്നും ധോണി വ്യക്തമാക്കി.
ഗ്രെയിം സ്മിത്ത്, ഹാഷിം അംല (ദക്ഷിണാഫ്രിക്ക), ഡാനിയൽ വെട്ടോറി (ന്യൂസീലൻഡ്), മാത്യു ഹെയ്ഡൻ (ഓസ്ട്രേലിയ),സന മിർ( പാകിസ്ഥാൻ) എന്നിവരാണ് ധോണിക്കൊപ്പം ഹാൾ ഓഫ് ഫെയ്മിൽ ഇടംപിടിച്ച താരങ്ങൾ.















