ഡൽഹിയിൽ ദ്വാരകയിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തതിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. തീപിടിത്തിൽ നിന്ന് രക്ഷപ്പെടാൻ ഏഴാം നിലയിൽ നിന്ന് ചാടിയ അച്ഛനും രണ്ടുമക്കളുമാണ് മരിച്ചതെന്നാണ് സൂചന. ദൃക്സാക്ഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെട്ടിടത്തിൽ നിന്ന് ചാടിയവരെരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആകാശ് ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ രണ്ട് കുട്ടികളും മരിച്ചിരുന്നു. പത്ത് വയസ് പ്രായമുള്ള ആൺകുട്ടിയും ഒരു പെൺകുട്ടിയും മരിച്ചത്. ഫ്ലെക്സ് ബോർഡ് ബിസിനസ് ചെയ്തിരുന്ന അവരുടെ പിതാവ് യാഷ് യാദവാണ് (35) മക്കൾക്കൊപ്പം ബാൽക്കണിയിൽ നിന്ന് ചാടിയത്.
സെക്ടർ 13ലെ ശബ്ദ് അപ്പാർട്ട്മെന്റിൽ രാവിലെ പത്തോടെയാണ് തീപിടിത്തമുണ്ടായതെന്ന വിവരം ലഭിച്ചത്. ഫയർഫോഴ്സ് സംഘം ഉടനെ സ്ഥലത്തെത്തി രക്ഷപ്രവർത്തനം ആരംഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം അപ്പാർട്ട്മെന്റിന്റെ ഏഴാം നിലയിലാണ് തീപിടിത്തമുണ്ടായത്. രണ്ടോ മൂന്നോ പേർ അപ്പാർട്ട്മെന്റിൽ കുടുങ്ങിയതായി സംശയമുണ്ട്. വലിയ രീതിയിൽ തീയും പുകയും പടർന്നു. അഗ്നി കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടർന്നിട്ടുണ്ട്.
#WATCH | Delhi: Fire broke out in a flat on the seventh floor of Sabad Apartment, Dwarka Sector 13. 8 fire tenders have reached the spot. Two to three people are expected to be trapped. Fire-fighting operations are undergoing. No information about anyone being injured: Delhi Fire… pic.twitter.com/feLVOkyP0g
— ANI (@ANI) June 10, 2025















