'വരൂ, ഞാൻ സിംഗിളാണ്, എന്നെ കെട്ടിപ്പിടിക്കൂ': ബെംഗളൂരുവിൽ പൊതുസ്ഥലത്ത് നടക്കുകയായിരുന്ന രണ്ട് സ്ത്രീകളെ ബലമായി ചുംബിച്ചയാൾ അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വരൂ, ഞാൻ സിംഗിളാണ്, എന്നെ കെട്ടിപ്പിടിക്കൂ’: ബെംഗളൂരുവിൽ പൊതുസ്ഥലത്ത് നടക്കുകയായിരുന്ന രണ്ട് സ്ത്രീകളെ ബലമായി ചുംബിച്ചയാൾ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2025, 11:56 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: പട്ടാപ്പകൽ പരസ്യമായി അപരിചിതരായ രണ്ടു സ്ത്രീകളെ ബലമായി ചുംബിച്ചതിന്‌ ബെംഗളൂരു പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.ബനസ്‌ വാടി സ്വദേശിയായ എസ് മദനാണ് പ്രതി.

ജൂൺ ആറിന് രാത്രി കിഴക്കൻ ബെംഗളൂരുവിലെ പുലകേശിനഗറിലാണ് ഇയാൾ അപരിചിതരായ രണ്ട് സ്ത്രീകളെ ചുംബിച്ചത്. ഇയാൾ മിൽട്ടൺ പാർക്കിൽ വെച്ച് തന്നെ ഭീഷണിപ്പെടുത്തുകയും ചുംബിക്കുകയും ചെയ്തതായി ഒരു ഇര പരാതിപ്പെട്ടു. തുടർന്ന് പ്രതി സമീപത്തുള്ള മറ്റൊരു സ്ത്രീയോട് അതേ പ്രവൃത്തി ആവർത്തിച്ചു. അവരുടെ ചുണ്ടുകൾക്ക് പരിക്കേറ്റു. ഇരകളിലൊരാളായ 41 വയസ്സുള്ള ഒരു വീട്ടമ്മ ജൂൺ 6 ന് വൈകുന്നേരം തന്റെ കുട്ടിക്കും സുഹൃത്തിനുമൊപ്പം മിൽട്ടൺ പാർക്കിൽ എത്തിയപ്പോഴായിരുന്നു ഈ സംഭവം ഉണ്ടായത്. ‘വരൂ, ഞാൻ സിംഗിൾ ആണ്… എന്നെ കെട്ടിപ്പിടിക്കുക’,എന്ന് പറഞ്ഞു കൊണ്ട് മദൻ അവരെ ബലമായി കെട്ടിപ്പിടിച്ചു ചുംബിച്ചതായിട്ടാണ് പരാതി. ഞെട്ടിപ്പോയ അവർ നിലവിളിച്ച് കൂടുതൽ ആളുകൾ ഉള്ള സുരക്ഷിതമായ സ്ഥലത്തേക്ക് ഓടി എന്നും മൊഴിയിൽ പറയുന്നു.

മിൽട്ടൺ സ്ട്രീറ്റിൽ നടക്കുകയായിരുന്ന മറ്റൊരു സ്ത്രീയെ ആക്രമിച്ചഇയാൾ വീണ്ടും അതേ പ്രവൃത്തി ആവർത്തിക്കുകയായിരുന്നു. തന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അക്രമി പറഞ്ഞതായി ഇര പറഞ്ഞു. “പോലീസിലും പരാതിപ്പെടൂ, എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. എനിക്ക് ആരെയും പേടിയില്ല,” എന്ന് അക്രമി കന്നഡയിൽ വിളിച്ചു പറഞ്ഞു .

ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ മദൻ ബനസ്‌ വാടി ക്ക് സമീപമാണ് താമസിക്കുന്നത്. ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ഉണ്ടായിരുന്ന ഇയാൾ അടുത്തിടെ ജോലി ഉപേക്ഷിച്ചിരുന്നു. മൂന്നോ നാലോ പോലീസ് സ്റ്റേഷനുകളുടെ അതിർത്തിയിൽ സമാനമായ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞു. ഹെന്നൂർ, ബനസ്വാടി, രാമമൂർത്തി പ്രദേശങ്ങളിലാണ് ഇയാൾ കുറ്റകൃത്യം നടത്തിയത്. പ്രതി വിവാഹിതനാണെന്നും ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ ഉച്ചകഴിഞ്ഞ് പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Tags: bengaluru
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies