തെലുങ്കിലെ പ്രശസ്ത യുവഗായിക സത്യവതി റാഥോഡ് എന്ന മാങ്ക്‌ലി വിവാദത്തിൽ. ജന്മദിനാഘോഷത്തിൽ ലഹരി ഉപയോഗമെന്ന് റിപ്പോർട്ട്. പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് ഉൾപ്പടെ ഉപയോഗിച്ച അതിഥികളെ കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയായിരുന്നു. ചെവ്വാഴ്ച രാത്രി ഹൈദരാബാദിലെ പ്രാന്ത പ്രദേശമായ ചെവെല്ലയിലെ ത്രിപുര റിസോർട്ടിലായിരുന്നു പരിശോധന. വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
ഗായികയുടെ കുടുംബവും ബന്ധുക്കളും ചില സിനിമ സുഹൃത്തുക്കളും ഉൾപ്പടെ 50 പേരാണ് പാർട്ടിക്കെത്തിയിരുന്നത്. അഭിനേതാക്കളായ രാച്ച രവി, ദിവി, കാസർല ശ്യാം, ഗായിക ഇന്ദ്രാവതി എന്നിവരാണ് പാർട്ടിക്കെത്തിയ സെലിബ്രറ്റികൾ. ഇറക്കുമതി ചെയ്ത വിദേശ മദ്യത്തിനൊപ്പം മയക്കുമരുന്നു പാർട്ടിയിൽ വിളംബിരിയിരുന്നു. പരിശോധനയിൽ ഒൻപത് പേർ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി.
Popular singer Mangli landed in a legal controversy as foreign #liquor and #Ganja were found at her birthday party held at a resort in #Chevella , outskirts of #Hyderabad
The police have booked a case against #Mangli and Resort General manager.
Reportedly Chevella Police… pic.twitter.com/hudTKBAbyR
— Surya Reddy (@jsuryareddy) June 11, 2025
തെലുങ്ക് ചലച്ചിത്രരംഗത്ത് ഏറ്റവും കൂടുതൽ പ്രതിഫലംപറ്റുന്ന ഗായികമാരിൽ ഒരാളാണ് മാങ്ക്ലി. പുഷ്പയിലെ ഓ അണ്ടവാ മാമാ (കന്നഡ), വിക്രാന്ത് റോണയിലെ രാ രാ രക്കമ്മ (തെലുങ്ക് പതിപ്പ്) അല വൈകുണ്ഠപുരം ലോയിലെ രാമുലോ രാമുലാ, സീട്ടി മാർ-ലെ ജ്വാലാ റെഡ്ഡി എന്നീ ഗാനങ്ങളിലൂടെ പ്രശസ്തയായ അവരും നാടോടി ഗാനങ്ങൾക്കും ആരാധകർ ഏറെയാണ്. അവതാരകയും കൂടിയാണ്.















