ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി മലയിടുക്കിൽ തള്ളിയ രാജ രഘുവംശിയുടെ സഹോദരി വിവാദത്തിൽ. യുവാവിന്റെ മരണവും തിരോദാനവും ഇൻസ്റ്റഗ്രാമിൽ ഫോളേവേഴ്സിനെ കുട്ടാനും ലൈക്കും ഷെയറും കൂട്ടാനും ഉപയോഗിച്ചതോടെയാണ് ശ്രഷ്ടി രഘുവംശി വിവാദത്തിലായത്.
സഹോദരനായി ഷില്ലോംഗിൽ തെരച്ചിൽ നടക്കുമ്പോഴും അവർ സോഷ്യൽ മീഡിയയിൽ പ്രൊമോഷണൽ വീഡിയോകൾ പങ്കുവച്ചിരുന്നു. മൃതദേഹം ലഭിച്ചതിന് ശേഷവും വീഡിയോകളും റീലും പങ്കുവയ്‌ക്കുന്നത് തുടർന്നു. വിമർശനം കടുത്തതോടെ ഒരു വിചിത്ര വിശദീകരണവുമായാണ് അവർ രംഗത്തുവന്നത്. സഹോദരന്റെ കൊലപാതക കേസ് എപ്പോഴും പൊതുജന ശ്രദ്ധയിൽ നിർത്താൻ വേണ്ടിയാണ് താൻ വീഡിയോയും റീലുകളും പങ്കുവയ്‌ക്കുന്നതെന്നാണ് അവരുടെ വിശദീകരണം.
പൊതു ജനത്തിന്റെ ഓർമകളിൽ നിന്ന് ഇക്കാര്യം പെട്ടെന്ന് ഇല്ലാതാകാതിരിക്കാനുമാണ് വീഡിയോകളെന്നും അവർ വാദിക്കുന്നു. എന്നാൽ മൃതദേഹം ലഭിച്ച് നാലാം ദിവസം ഒരു മസാജ് പാർലറിന്റെ പ്രൊമോഷൻ വീഡിയോയാണ് ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
Gems of Social Media
Meet Shrasti Raghuwanshi.
Her brother Raja Raghuwanshi was missing from his honeymoon trip to Meghalya with his wife Sonam Raghuwanshi.
But Shrasti was busy posting promotional instagram reels to make some quick bucks..!! pic.twitter.com/3ev96pWlM2 pic.twitter.com/D209xyPbyx— The Story Teller (@IamTheStory__) June 9, 2025