ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ ഓസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്തിന് പരിക്കേറ്റു. സ്ലിപ്പിൽ ക്യാച്ചെടുക്കുന്നതിനിടെ താരത്തിന്റെ വലതു കൈയിലെ ചെറുവിരലിന് പരിക്കേൽക്കുകയായിരുന്നു. മൂന്നാം ദിവസത്തെ അവസാന സെഷനിലായിരുന്നു സംഭവം. സ്റ്റാർക്കിന്റെ പന്തിൽ ടെംബ ബാവുമ സ്ലിപ്പിൽ നൽകിയ ക്യാച്ച് കൈപിടിയിലൊതുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. വിരലിൽ പന്തിടിച്ച് എല്ലുകൾക്ക് സ്ഥാന ചലനം സംഭവിക്കുകയായിരുന്നു. ബാവുമ രണ്ടു റൺസ് എടുത്ത് നിൽക്കുമ്പോഴാണ് ജീവൻ കിട്ടിയത്.
വേദന കൊണ്ട് പുളഞ്ഞ 36-കാരൻ ഉടനെ ഗ്രൗണ്ട് വിടുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരം പിന്നീട് ഗ്രൗണ്ടിലെത്തിയില്ല. സ്കാനിംഗിന് വിധേയനായ സ്മിത്തിന്റെ കൈവിരലുകൾക്ക് സ്ഥാന ചലനമുണ്ടായതായി മനസിലായി. താരത്തെ കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കിയ ശേഷമാകും അഞ്ചാം ദിവസം കളത്തിലിറക്കുക.
അതേസമയം പ്രോട്ടീസ് ആദ്യ ഐസിസി കിരീടത്തിന് അരികിലാണ്. ഇനി അവർക്ക് 69 റൺസ് മാത്രം മതിയാകും ലോക ടെസ്റ്റ് ചാമ്പ്യന്മാരാകാൻ. ബാവുമ-മാർക്രം സഖ്യമാണ് ക്രീസിൽ. രണ്ടുദിവസം ശേഷിക്കെ എട്ടു വിക്കറ്റും കൈയിലുണ്ട്.
View this post on Instagram
“>















