വാരണാസി: കാശി വിശ്വനാഥ ക്ഷേത്രത്തിലെ നിയന്ത്രിത ‘റെഡ് സോണി’ൽ ലാലു പ്രസാദ് യാദവിന്റെ മകനും മുൻ ബിഹാർ മന്ത്രിയുമായ തേജ് പ്രതാപ് യാദവ് പ്രവേശിച്ചതായി ആരോപണം. ഇത് തെളിയിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് ക്ഷേത്ര ഭരണസമിതി അന്വേഷണത്തിന് ഉത്തരവിട്ടു.
കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഇടനാഴിയും ക്ഷേത്ര പരിസരവും ഉൾപ്പെടുന്ന മേഖലയാണ് റെഡ് സോൺ ആയി കണക്കാക്കുന്നത്. ഈ മേഖലയിൽ മൊബൈൽ ഫോണുകൾ അനുവദനീയമല്ല. തേജ് പ്രതാപ് യാദവ് റെഡ് സോൺ മേഖലയിൽ ഉള്ളതായി കാണിക്കുന്ന വീഡിയോ വ്യാഴാഴ്ച മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
बाबा विश्वनाथ का आशीर्वाद हो,
माँ गंगा का निर्मल पवित्र घाट हो,
पूरी दुनिया को मैं भूल जाऊं और
बनारस में मेरा भोला मुझे याद हो हर हर महादेव बोलना ही होगा। …#Varanasi pic.twitter.com/Uq5tS32evB— Tej Pratap Yadav (@TejYadav14) June 13, 2025
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വിവിധ പത്ര വാർത്തകളിലൂടെയുമാണ് ക്ഷേത്ര ഭരണസമിതി വീഡിയോയെക്കുറിച്ച് അറിഞ്ഞതെന്ന് കാശി വിശ്വനാഥ ക്ഷേത്രം സിഇഒ വിശ്വ ഭൂഷൺ മിശ്ര പറഞ്ഞു. ക്ഷേത്രത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരായ സിആർപിഎഫിനും ലോക്കൽ പൊലീസിനും ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറിയതായും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തലത്തിൽ നിയമലംഘനം കണ്ടെത്തിയാൽ തേജ് പ്രതാപിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഭരണസമിതി അറിയിച്ചു.
#WATCH | Ghaziabad, UP | On Tej Pratap Yadav’s viral reel from the Kashi Vishwanath Temple premises, CEO of Kashi Vishwanath Temple, Vishwa Bhushan Mishra, says, “The area inside the temple is a restricted area. One cannot take a mobile phone or a camera there. However, we… pic.twitter.com/qatUGV0NDL
— ANI (@ANI) June 14, 2025















