ട്രാവ് ലൗഞ്ചിന് 25 കോടിയുടെ പുതിയ നിക്ഷേപം; ആപ്പ് പുറത്തിറക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ട്രാവ് ലൗഞ്ചിന് 25 കോടിയുടെ പുതിയ നിക്ഷേപം; ആപ്പ് പുറത്തിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2025, 06:14 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ആസ്കോ ഗ്ലോബലും ബീക്കൺ ഗ്രൂപ്പും സംയുക്തമായി അവതരിപ്പിച്ച വഴിയോര യാത്രക്കാർക്ക് സഹായകരമായ ഹൈജീനിക് ടോയ്‌ലെറ്റ് ഉൾപ്പെടുന്ന ട്രാവ് ലൗഞ്ച് എന്ന ആശയത്തിന് 25 കോടി രൂപയുടെ രണ്ടാമത്തെ നിക്ഷേപം. ഗോകുലം ഗ്രൂപ്പാണ് പുതിയ നിക്ഷേപകർ. ഇന്ത്യയിൽ ഉടനീളം പ്രവർത്തനം ലക്ഷ്യമിടുന്ന ട്രാവ് ലൗഞ്ച് ദീർഘ ദൂര യാത്രക്കാർക്കും ഹ്വസ്ര ദൂര യാത്രക്കാർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന രൂപത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. യാത്രക്കിടയിൽ വിശ്രമിക്കാൻ അന്താരാഷ്‌ട്ര നിലവാരത്തിൽ ലൗഞ്ചും ആധുനിക രീതിയിലുള്ള ഹൈജിനിക് ടോയ്‌ലെറ്റുകളും കുറഞ്ഞ സമയത്തേക്കടക്കം വിശ്രമിക്കാനുള്ള സ്ലീപ്പിങ് പോഡും കോഫീ ആൻഡ് ടീ ഷോപ്പുകളും അടങ്ങുന്നതാണ് ട്രാവ് ലൗഞ്ച്.

രണ്ടു വർഷങ്ങൾക്ക് മുന്നേ മിഡിൽ ഈസ്റ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന ആസ്കോ ഗ്ലോബൽ 8 കോടി രൂപയുടെ നിക്ഷേപം ട്രാവ് ലൗഞ്ചിൽ നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് രണ്ടാമത്തെ സീരീസ് ഫണ്ടിങ്ങും ഈ നൂതന ആശയത്തിലേക് കടന്നു വന്നത്. അതോടൊപ്പം ഇന്ത്യയിലെ മുഴുവൻ യാത്രക്കാർക്കും സഹായകരമാവുന്ന രീതിയിൽ ട്രാവ് ലൗഞ്ച് ന്റെ ട്രാവൽ ആപ്പും പുറത്തിറങ്ങി.

പി ഡബ്ലിയു ഡി ആൻഡ് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ആപ്പ് പുറത്തിറക്കിയത്. ചടങ്ങിൽ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, ട്രാവ് ലൗഞ്ച് ബ്രാൻഡ് റെപ്രെസെന്ററ്റീവും സിനിമാ താരവുമായ മമ്ത മോഹൻദാസ്, ആസ്കോ ഗ്ലോബൽ എംഡിയും കമ്പനി ഡയറക്ടറുമായ അസീസ് ചൊവ്വഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. ട്രാവലോഞ്ച് ഇന്ത്യയുടെ യാത്ര ടൂറിസം മേഖലയിൽ വിപ്ലവാകരമായ മാറ്റം കൊണ്ട് വരുമെന്ന് ഡയറക്ടർ അസീസ് ചൊവ്വഞ്ചേരിയും ഗോകുലം ഗോപാലനും മാദ്ധ്യമങ്ങളോട് പറഞ്ഞു.

യാത്രക്കാർക്കായി ഒരുക്കിയ ട്രാവ് ലൗഞ്ച് ട്രാവൽ ആപ്പിലൂടെ ഇന്ത്യയിലെ മുഴുവൻ യാത്രക്കാരും നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്തുവാൻ സാധിക്കുമെന്ന് ട്രാവ് ലൗഞ്ച് ഫൗണ്ടർ സഫീർ പി ടി പറഞ്ഞു. കേരളത്തിലെയും ഇന്ത്യയിലെയും യാത്രക്കാർക്ക് എളുപ്പമുള്ള യാത്രകൾ യാഥാർത്യമാക്കുന്ന ട്രാവ് ലൗഞ്ച് കോഴിക്കോട് നിന്നും പിറവി കൊണ്ടതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ആപ്പ് പുറത്തിറക്കി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ട്രാവ് ലൗഞ്ച് ഡയറക്ടർ ഷംനാസ് വി കെ ചടങ്ങിന് നന്ദി അറിയിച്ചത്.

 

 

 

Tags: travloungegokulam
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies