ഇന്ത്യക്കെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ലീഡ്സിൽ 20-നാണ് ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫിയിലെ ആദ്യ മത്സരം. താരതമ്യേന സന്തുലിതമായ ടീമിനെയാണ് പരിശീലകൻ ബ്രണ്ടൻ മക്കെല്ലം അണിനിരത്തിയിരിക്കുന്നത്.
ടീമിനെ വിലയിരുത്തുമ്പോൾ പരിക്കിൽ നിന്ന് മുക്തനായ ക്രിസ് വോക്സ് ആദ്യ ഇലവനിൽ തിരിച്ചെത്തി. കഴിഞ്ഞ ഡിസംബറിന് ശേഷം താരം ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. ബാറ്റിംഗ് ശക്തി കേന്ദ്രങ്ങളായ ജോ റൂട്ടും ഹാരി ബ്രുക്കും ഇന്ത്യക്ക് വെല്ലുവിളി ഉയർത്തും. നാട്ടിൽ ആദ്യ മത്സരം കളിക്കാനൊരുങ്ങുന്ന ബ്രൈഡൻ കാഴ്സും അവസാന ഇലവനിലുണ്ട്. വൈസ് ക്യാപ്റ്റൻ ഒല്ലി പോപ്പ് മൂന്നാം സ്ഥാനം ഉറപ്പിച്ചപ്പോൾ ജേക്കബ് ബെതെൽ പുറത്തായി.ബെൻ സ്റ്റോക്സ് നയിക്കുന്ന ടീമിൽ ജോഷ് ടങ്ക്,ഷൊയ്ബ് ബഷീർ എന്നിവരും ഉൾപ്പെട്ടു.
ഇംഗ്ലണ്ട് സ്ക്വാഡ്: ബെൻ സ്റ്റോക്സ്(ക്യാപ്റ്റൻ), ഒല്ലി പോപ്പ്, ബെൻ ഡക്കറ്റ്,ജോ റൂട്ട്, ഹാരിബ്രൂക്ക്,സാക്ക് ക്രോളി, ജാമി സ്മിത്ത്(വികെ) ക്രിസ് വോക്സ്, ജോഷ് ടങ്ക്, ഷൊയ്ബ് ബഷീർ,ബ്രൈഡൻ കാഴ്സ്.















