മലപ്പുറം: നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പോളിംഗ്ബൂത്തിൽ സംഘർഷം. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. ചുങ്കത്തറയിലെ മൂന്ന് ബൂത്തുകൾ പ്രവർത്തിക്കുന്ന സ്കൂളിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും പ്രവർത്തകർ ആരോപിച്ചു. തുടർന്ന് നിരവധി ആളുകൾ സംഘം ചേർന്ന് വാക്കുതർക്കമുണ്ടാവുകയും തമ്മിൽത്തല്ലുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് ബൂത്തിന് പുറത്തുള്ളവരും സ്കൂളിലേക്ക് എത്തി. ഇതോടെ പ്രശ്നം കൂടുതൽ സങ്കീർണമാവുകയായിരുന്നു.















