തൃശൂർ: തൃശൂരിൽ ഹോട്ടലിൽ നിന്ന് പാഴ്‌സലായി വാങ്ങിയ മന്തിയിൽ ചത്ത ഒച്ചിനെ കണ്ടെത്തി. ഒല്ലൂര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സൂഫി മന്തി ഹോട്ടലില്‍ നിന്നും വാങ്ങിയ ഭക്ഷണത്തിൽ നിന്നാണ് ചത്ത ഒച്ചിന്റെ അവശിഷ്ടം ലഭിച്ചത്.
യുവാവ് സഹോദരിക്ക് വേണ്ടി പാഴ്‌സലായി വാങ്ങിയ മന്ത്രി വീട്ടിലെത്തി തുറന്ന് കഴിക്കുന്നതിനിടെയാണ് സംഭവം. ഒച്ചിനെ കണ്ടതോടെ കഴിക്കുന്നത് നിർത്തി വീട്ടുകാർ ഭക്ഷണം കളയുകയായിരുന്നു. കളയുന്നതിന് മുൻപെടുത്ത ചിത്രങ്ങൾ വീട്ടുകാർ ഒരു മാധ്യമപ്രവർത്തകന് അയച്ചുനൽകുകയും ചെയ്തിരുന്നു.
ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചതോടെ ഹോട്ടലിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്. സംഭവം അറിഞ്ഞെത്തിയ കോര്‍പ്പറേഷന്‍ ഒല്ലൂര്‍ സോണല്‍ ആരോഗ്യ വിഭാഗം ഹോട്ടലില്‍ മിന്നല്‍ പരിശോധന നടത്തി.















