രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസനെ റാഞ്ചാൻ ചെന്നൈ സൂപ്പർ കിംഗ്സ് അണിയറയിൽ നീക്കങ്ങൾ ശക്തമാക്കി. 2026-ലെ സീസണിൽ ധോണിക്ക് പകരമായി വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ചെന്നൈ ശ്രമിക്കുന്നത്. അടുത്ത സീസണ് മുൻപ് രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ റിലീസ് ചെയ്യുമെന്നും സിഎസ്കെ താരവുമായി ചർച്ചകൾ നടത്തുകയാണെന്നും തരത്തിലുള്ള ഒരു വൈറൽ പോസ്റ്റിന് സിഎസ്കെ മാനേജർ ലൈക്ക് അടിച്ചതോടെയാണ് ചർച്ചകൾ വീണ്ടും ചൂടുപിടിച്ചത്.
ധോണി അടുത്ത സീസണിൽ ചെന്നൈക്കായി കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം ധോണിക്ക് പകരമായി ഒരു വിക്കറ്റ് കീപ്പർ ബാറ്ററെ ടീമിലെത്തിക്കാൻ സജീവമായി ചെന്നൈ ശ്രമിക്കുന്നുണ്ട്. ഇക്കാര്യം ദേശീയ മാദ്ധ്യമങ്ങളും സ്ഥിരീകരിക്കുന്നുണ്ട്.
മലയാളി താരത്തിന്റെ ചില ഇൻസ്റ്റഗ്രാം പോസ്റ്റുകളും ഫ്രാഞ്ചൈസി മാറ്റത്തിലേക്ക് വിരൽ ചൂണ്ടുന്നതാണെന്നാണ് ആരാധകർ പറയുന്നത്. രാജസ്ഥാന് വിലക്ക് വന്നപ്പോൾ രണ്ടുവർഷം ഡൽഹിക്ക് കളിച്ചതൊഴിച്ചാൽ സഞ്ജു ഐപിഎല്ലിൽ കളത്തിലറങ്ങിയത് രാജസ്ഥാന് വേണ്ടി മാത്രമാണ്. അതേസമയം ഇക്കാര്യത്തിൽ രാജസ്ഥാനോ സഞ്ജുവോ ചെന്നൈയോ ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല.
Leave a Comment