ഞെട്ടിക്കുന്നൊരു സിസിടിവി ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോർച്ചയെ തുടർന്നുണ്ടായ പൊട്ടിത്തെറിയുടെ ദൃശ്യങ്ങളാണ് വൈറലായത്. ഒരു സ്ത്രീയും പുരുഷനും തലനാരിഴയ്‌ക്ക് രക്ഷപ്പെടുന്നതാണ് വീഡിയോ. ദൃശ്യങ്ങൾ പ്രകാരം ജൂൺ 18ന് വൈകിട്ട് മൂന്നിനാണ് സംഭവം ഉണ്ടായിരിക്കുന്നത്. സ്ഥലം എവിടെയാണെന്ന് വ്യക്തമല്ല.
ലീക്കായി അടുക്കളയിൽ വീണു കിടക്കുന്ന സിലിണ്ടറിന്റെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഒരു സ്ത്രീ ഇതിന്റെ ട്യൂബിൽ പിടിച്ച് പുറത്തെത്തിക്കാൻ ശ്രമിക്കുകയും അപകടം മനസിലായി ഓടി പോവുകയും ചെയ്തു. ഒരു പുരുഷനെ സഹായത്തിനായി ഒപ്പംകൂട്ടി. ഇരുവരും ചേർന്ന് അടുക്കളയിലെത്തി.
സിലിണ്ടർ മാറ്റാൻ ശ്രമിക്കുന്നതിനിടെ ഗ്യാസ് മുഴുവനും അവിടെ പടർന്നിരുന്നു. തൊട്ടുപിന്നാലെ ഗ്യാസ് സ്റ്റൗവിൽ നിന്ന് സ്പാർക്കുണ്ടായി പെട്ടന്നൊരു പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. വലിയൊരു തീഗോളം മുറിയിലാകെ നിറഞ്ഞു. ഇതോടെ ഇരുവരും ഇരു വാതിലുകളിലൂടെ ഇറങ്ങിയോടുകയായിരുന്നു. ഇവർക്ക് കാര്യമായ പരിക്കുകളുണ്ടായില്ലെന്നാണ് വിവരം. ചില ജനാലയും വാതിലുകളും തുറന്നിരുന്നതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.
They were fortunate that all doors and windows were open, allowing much of the gas to escape outdoors, significantly reducing the explosion’s impact.
pic.twitter.com/fFnDIlHk5F— Ghar Ke Kalesh (@gharkekalesh) June 22, 2025















