തിരക്കേറിയ എക്സ്പ്രസ് വേയിൽ യുവാവ് നടത്തിയ ബൈക്ക് അഭ്യാസം പാളി. തെന്നി റോഡിൽ വീണ ഇയാൾ മറ്റു വാഹനങ്ങൾ കയറിയിറങ്ങാതെ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ഡൽഹി-ജയ്പൂർ എക്സ്പ്രസ് വേയിലായിരുന്നു ബൈക്ക് സ്റ്റണ്ടെന്ന പേരിൽ ജീവൻ പണയം വച്ച് അഭ്യാസം നടത്തിയത്. ഓടുന്ന ബൈക്കിൽ കയറി നിന്നായിരുന്നു ഇയാളുടെ അപകടകരമായ യാത്ര. അമിത വേഗത്തിൽ യാത്ര ചെയ്ത ഇയാൾ ഹെൽമെറ്റ് ഒഴികെ സുരക്ഷയ്‌ക്കായി മറ്റൊന്നും ധരിച്ചിരുന്നില്ല. ഗുരുഗ്രാമിലായിരുന്നു സംഭവം.
പാഞ്ഞെത്തിയ ബൈക്കിൽ നിന്ന് ഇയാൾ ബാലൻസ് തെറ്റി റോഡിൽ പതിച്ചു. ബൈക്ക് പിന്നെയും ഏറെ ദൂരെ മുന്നോട്ട് പോയി. ഇയാൾക്ക് റോഡിൽ വീണ് കാര്യമായ പരിക്കുകൾ പറ്റിയിട്ടുണ്ട്. റോഡ് യാത്രക്കാരിൽ ആരോ പകർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഞെട്ടിപ്പിക്കുന്നതാണ് വീഡിയോ. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തുവന്നു. ജയിലിൽ ഇടണമെന്നും യുവാവിന് കടുത്ത പിഴ നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. പൊലീസ് ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
दिल्ली-जयपुर एक्सप्रेस वे पर बाइक स्टंट कर रहा युवक गुरुग्राम में संतुलन बिगडने के कारण गिरा बीच सडक पर pic.twitter.com/gsh3Z9AeHI
— एक नजर (@1K_Nazar) June 22, 2025















