ഭാര്യയുടെയും കാമുകന്റെയും മാനസിക പീഡനങ്ങളെ തുടർന്ന് യുവാവ് ജീവനൊടുക്കി. ഹരിയാനയിലെ റോഹ്തക്കിലാണ് ദാരുണ സംഭവം. അജയ് എന്ന മഗൻ ആണ് ജീവനൊടുക്കിയത്. ഭാര്യ ദിവ്യക്കെതിരെയും കാമുകനും പൊലീസുകാരനുമായ ദീപക്കിനെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ പങ്കുവച്ചാണ് അജയ് ജീവിതം അവസാനിപ്പിച്ചത്.
കാമുകനൊപ്പമുള്ള അശ്ലീല വീഡിയോ യുവതി ഭർത്താവിന് അയച്ചു നൽകുകയും മഗനോട് പിതാവിനെ കെലപ്പെടുത്തി, കുടുംബ സ്വത്ത് വിറ്റ് പണം നൽകാനും ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക ചൂഷണവും മാനസിക പീഡനവും സഹിക്കാനാകാതെയാണ് ജീവനൊടുക്കുന്നതെന്ന് യുവാവ് പറഞ്ഞു.
മഹാരാഷ്‌ട്ര സ്വദേശിയായ ദീപക്കിന്റെ പ്രൊമോഷന് അഞ്ചു ലക്ഷം രൂപ വേണമായിരുന്നു ഇത് ആവശ്യപ്പെട്ടായിരുന്നു പീഡനം. ഒന്നര ലക്ഷം രൂപയുടെ ഗോതമ്പ് വിറ്റും കൈയിലെ ബ്രേസ്ലെറ്റും വിറ്റ് മൂന്നര ലക്ഷം രൂപ ദിവ്യയുടെ അക്കൗണ്ടിൽ ഇട്ടിരുന്നു. വീണ്ടും ഒന്നര ലക്ഷം ആവശ്യപ്പെടുകയും പിതാവിനെ കൊലപ്പെടുത്താൻ നിർബന്ധിക്കുകയുമായിരുന്നു. എനിക്ക് അതിന് കഴിയില്ല.!
എന്റെ മരണത്തിന് ഉത്തരവാദി ഇവരാണ് എന്ന് പറഞ്ഞാണ് യുവാവ് ഗ്രാമത്തിലെ മരത്തിൽ കയറി തൂങ്ങിമരിക്കുന്നത്. ദിവ്യ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇതിൽ നിന്ന് വിവാഹമോചനം നേടാതെയാണ് മഗനെ വിവാഹം ചെയ്തത്. ഇക്കാര്യം മനസിലാക്കുമ്പോൾ ദിവ്യ ഗർഭിണിയായി. അഭിഭാഷകർ വിവാഹമോചനം നേടാൻ പറഞ്ഞെങ്കിലും അജയ് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടെയാണ് മൂന്നാമൻ രംഗത്തുവന്നത്. മകന്റെ കസ്റ്റഡി തന്റെ മാതാപിതാക്കൾക്ക് നൽകണമെന്നും മരണ മൊഴിയിൽ യുവാവ് വ്യക്തമാക്കുന്നു.
हरियाणा रोहतक की दिव्या ने OYO में अपने
जिगरी लभर के साथ अश्लील डांस वीडियो बनाकेअपने पति मगन को भेज दिया,
पत्नी की हवस भरी बेवफाई मगन बर्दाश्त नहीं कर पाया,
और जिंदगी समाप्त कर ली,आत्महत्या कर ली,दिव्या अपने इंस्पेक्टर लभर के साथ मौज की जिंदगी जी रही है,
इसी छिनरपन पे… pic.twitter.com/v3MEgvTzOR
— GAURAV🇮🇳 (@GK010200) June 24, 2025















