ഫൈനൽ ഡെസ്റ്റിനേഷൻ ഫ്രാഞ്ചൈസിലെ ആറാം ചിത്രമായ ഫൈനൽ ഡെസ്റ്റിനേഷൻ ബ്ലഡ് ലൈൻസ് ഒടിടിയിൽ എത്തി. മേയ്യിൽ തിയേറ്ററിലെത്തിയ ചിത്രം ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും ഏറെ പ്രശംസ നേടിയിരുന്നു. തിയേറ്ററിൽ മിസായവർക്ക് ഇനി വീട്ടിലിരുന്ന് അമേരിക്കൻ സൂപ്പർ നാച്ചുറൽ ഹൊറർ ചിത്രം ആസ്വദിക്കാം. ഇന്ത്യയിലും ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.
ഡെസ്റ്റിനേഷൻ ബ്ലഡ് ലൈൻസ് ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. നിലവിൽ വാടകയ്‌ക്കാണെങ്കിലും ഉടനെ തന്നെ സൗജ്യ സ്ട്രീമിംഗ് ആരംഭിക്കും. കെയ്റ്റ്ലിൻ സാന്റ ജുവാന, ടോണി ടോഡ്, ബ്രെക്ക് ബാസിംഗർ, തിയോ ബ്രയോണസ്, ഗബ്രിയേല്ലേ റോസ്,റിച്ചാർഡ് ഹാർമൺ, ഓവൻ പാട്രിക് ജോയ്‌നർ, അന്ന ലോർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സാക്ക് ലിപോവ്‌സ്‌കിയും ആദം സ്റ്റെയിനും സംവിധാനം ചെയ്ത ഈ ചിത്രത്തിന് ഗൈ ബുസിക്കും ലോറി ഇവാൻസ് ടെയ്‌ലറും ചേർന്നാണ് തിക്കഥയൊരുക്കിയത്. ഇന്ത്യയിൽ നിന്ന് മാത്രം 73 കോടിയിലേറെ രൂപയാണ് നേടിയത്. ആഗോള ബോക്സോഫീസിൽ 2370 കോടി രൂപയാണ് ഹൊറർ ചിത്രം നേടിയത്.















