ടീം ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവ് ജർമനിയിൽ ശസ്ത്രക്രിയക്ക് വിധേയനായി. സ്പോർട്സ് ഹെർണിയ നീക്കാനായിരുന്നു സർജറി. ശസ്ത്രക്രിയക്ക് ശേഷമുള്ള ചിത്രങ്ങൾ സൂര്യകുമാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ലൈഫ് അപ്ഡേറ്റ് എന്ന കാപ്ഷനോടെയാണ് താരം ചിത്രങ്ങൾ ഷെയർ ചെയ്തത്. സ്പോർട്സ് ഹെർണിയ ശസ്ത്രക്രിയക്ക് വിധേയനായി.
അടിവയറ്റിലെ സുഗമമായ ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ച് വരുന്നു. തിരിച്ചുവരവിനായി കാത്തിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടുവർഷത്തിനിടെ ഇത് രണ്ടാം തവണയാണ് താരം സ്പോർട്സ് ഹെർണിയ സർജറിക്ക് വിധേയനാകുന്നത്. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ആദ്യ സർജറി.
2023 ഡിസംബറിൽ കണങ്കാലിലും താരം ശസ്ത്രക്രിയ നടത്തിയിരുന്നു. പരിക്കിനെ തുടർന്നായിരുന്നു ഇത്. ഇന്ത്യൻ ടീം ഓഗസ്റ്റിൽ ടി20 ഏകദിന പരമ്പരകൾക്കായി ബംഗ്ലാദേശിലേക്ക് പോകുന്നുണ്ട്. 26-നാണ് ആദ്യ ടി20 മത്സരം. ഈ പരമ്പരയിൽ താരം കളിക്കും.















