ഗുജറാത്തിലെ നവ്സാരിയിലുണ്ടായ കാർ അപകടത്തിന്റെയും അത്ഭുത രക്ഷപ്പെടലിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗിലുള്ളത്. ഫോർച്യൂണർ (കാർ) കയറിയിറങ്ങിയിട്ടും അത്ഭുതമായി രക്ഷപ്പെടുന്ന മൂന്നു വയസുകാരന്റേതാണ് വീഡിയോ.
വീടിന്റെ മുന്നിൽ നിന്ന് കളിക്കുകയായിരുന്ന കുട്ടിയുടെ പുറത്തുകൂടിയാണ് എസ്.യു.വി കയറിയിറങ്ങുന്നത്. വാഹത്തിന്റെ ബംബർ ഭാഗം കുട്ടിയുടെ തലയിൽ ഇടിച്ചതോടെ കുഞ്ഞ് നിലത്തു വീണു. തുടർന്ന് വാഹനം കുട്ടിയുടെ മുകളിലൂടെ കയറുകയായിരുന്നു. വീടിന് മുന്നിൽ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അപകടം കണ്ട് ഒരു സ്ത്രീ ഓടിവരുന്നതും ഡ്രൈവറെ ചീത്ത വിളിക്കുന്നതും കാണാമായിരുന്നു. ഇതിനിടെ കാർ വീണ്ടും പിന്നിലേക്ക് എടുക്കുകയും സ്ത്രീ വീണ്ടും കയർക്കുകയും ചെയ്തു. ഒടുവിൽ അവർ കാറിനടിയിൽ നിന്ന് കുഞ്ഞിനെ വലിച്ച് പുറത്തെടുക്കുകയായിരുന്നു. ഡ്രൈവർ തക്ക സമയത്ത് കാർ നിർത്തിയതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. കുഞ്ഞിന് കാര്യമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം.
गुजरात के नवसारी से आया दिल दहला देने वाला वीडियो
◆ फॉर्च्यूनर के नीचे आ गया छोटा बच्चा, किस्मत से बची जान
◆ यह पूरी घटना बच्चे के घर लगे सीसीटीवी कैमरे में कैद हो गई #Gujarat #Navsari pic.twitter.com/7q23Rs4G1r
— Kaushik Kanthecha (@Kaushikdd) June 28, 2025















