കോയമ്പത്തൂർ: മൃഗവേട്ടയ്‌ക്കിടെ മാനെന്ന് കരുതി യുവാവിനെ വെടിവച്ചുകൊന്ന സംഭവത്തിൽ ബന്ധുക്കൾ അറസ്റ്റിൽ. സുരണ്ടൈമല സ്വദേശി സ്വദേശി സഞ്ജിത്ത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുക്കളായ കാരമട വെള്ളിയങ്കാട് കുണ്ടൂർ സ്വദേശി കെ മുരുകേശൻ, അൻസൂർ സ്വദേശി എൻ പാപ്പയ്യൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. കാരമട ഫോറെസ്റ്റ് റേഞ്ചിലെ അത്തിക്കടവ് വനത്തിലേക്കാണ് മൂവർസംഘം അനധികൃതമായി മാനവേട്ട നടത്താൻ പോയത്. നാടൻ തോക്കുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നു. മൂവരും മദ്യലഹരിയിലായിരുന്നു.
വേട്ടയ്‌ക്കിടെ പുൽച്ചെടികൾക്കിടയിലെ അനക്കം കേട്ട പപ്പയ്യൻ മാനെന്ന് തെറ്റദ്ധരിച്ച് സഞ്ജിത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ യുവാവ് തൽക്ഷണം മരിച്ചു. ഇതോടെ സംമഭാവസ്ഥലത്തുനിന്നും കടന്നുകളഞ്ഞ പ്രതികൾ ഒളിവിൽ പോയി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും പിടികൂടുകയായിരുന്നു. ഇവരിയുൽ നിന്നും നാടൻ തോക്കുകളും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.