ബംഗ്ലാദേശിലെ ഒരു കാമുകൻ കാമുകിക്ക് ഒരുക്കിയ ഒരു സർപ്രൈസ് ഗിഫ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ധാക്കയിലെ ഒരു ഹോട്ടലിൽ നിന്നുള്ളതായിരുന്നു വീഡിയോ. കാമുകിയുടെ രഹസ്യങ്ങൾ കാമുകൻ പരസ്യമാക്കുന്ന വീഡിയോയാണ് വൈറലായത്. വലിയ സർപ്രൈസ് ഉണ്ടെന്ന് ധരിപ്പിച്ചാണ് കാമുകൻ യുവതിയുമായി റെസ്റ്റോറിലെത്തിയത്. തുടർന്ന് യുവതിയോട് കണ്ണ് പൊത്തിയിരിക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് ഓരോരോ യുവാക്കളായി റെസ്റ്റോറൻ്റിലേക്ക് കടന്നു വന്നു. അങ്ങനെ എത്തിയ അഞ്ചുപേർ യുവതിയുടെ രഹസ്യ കാമുകന്മാരായിരുന്നു. ഇവരെ കണ്ടതോടെ യുവതി ഞെട്ടുന്നതും ആ ഞെട്ടൽ പിന്നീട് കരച്ചിലിലേക്ക് വഴിമാറുന്നതും വീഡിയോയിൽ കണ്ടു. ഈ പുരുഷന്മാരുമായി യുവതി ഒരേ സമയം പ്രണയത്തിലും ഇവരെ ഓരോരുത്തരെയും ഒരേ സമയം വഞ്ചിക്കുകയുമായിരുന്നു.
സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ വീഡിയോ തുടങ്ങുന്നത് ഒരു യുവതി റെസ്റ്റോറൻ്റിൽ ഇരിക്കുന്നത് കാണിച്ചാണ്. തുടർന്ന് കാമുകൻ അവരുടെ കണ്ണുകൾ പൊത്തുന്നു. പിന്നാലെ കുറച്ച് പുരുഷന്മാർ അവിടെ കയറിവരുന്നതും യുവതി സ്തബ്ധയായി ഇരിക്കുന്നതുമാണ് കാണുന്നത്. ഇവരുടെ കാമുകന്മാരിൽ ഒരാളാണ് യുവതിയുടെ രഹസ്യബന്ധങ്ങൾ കണ്ടുപിടിച്ചതും മറ്റുള്ളവർക്ക് മുന്നിൽ തുറന്നുകാട്ടിയതും.
A Muslim girl from Bangladesh was allegedly in relationships with six men simultaneously.
When one of the men discovered her secret, he chose to reveal the truth by inviting all six to a restaurant in Dhaka.
The woman was stunned & unable to respond as each confronted her in… pic.twitter.com/vlhJlBkw7w
— AruCreate.in (@AruhiVibe) July 1, 2025















