എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റർമാരുടെ കൗണ്ടർ അറ്റാക്ക് തുടരുകയാണ്. ലഞ്ചിന് പിരിയുമ്പോൾ 48 ഓവറിൽ 256/5 എന്ന നിലയിലായിരുന്നു. ജാമി സ്മിത്തിന്റെയും ഹാരി ബ്രൂക്കിന്റെയും ബാറ്റിലെ ചൂട് നന്നായി അറിഞ്ഞത് പ്രസിദ്ധ് കൃഷ്ണ എന്ന പേസറാണ്. എട്ടോവർ മാത്രം പന്തെറിഞ്ഞ താരം 61 റൺസാണ് വഴങ്ങിയത്.
പ്രസിദ്ധ് എറിഞ്ഞ 32-ാം ഓവറിൽ സ്മിത്ത് 23 റൺസാണ് അടിച്ചെടുത്തത്. നാലു ബൗണ്ടറിയും ഒരു സിക്സും ഈ ഓവറിൽ പിറന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഇക്കോണമി റേറ്റ് (കുറഞ്ഞത് 500 പന്തുകൾ) എന്ന റെക്കോർഡ് പ്രസിദ്ധ് കൃഷ്ണ സ്വന്തമാക്കി.
ഇതുവരെ, കൃഷ്ണ തന്റെ ടെസ്റ്റ് കരിയറിൽ ഒരോ ഓവറിലും അഞ്ച് റൺസിൽ കൂടുതൽ വഴങ്ങിയിട്ടുണ്ടെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യക്തമാക്കുന്നു. നേരത്തെ ഈ റെക്കോർഡ് ബംഗ്ലാദേശ് താരമായിരുന്ന ഷാഹാദത്ത് ഹൊസൈനായിരുന്നു. 38 മത്സരത്തിൽ 3,731 റൺസാണ് വഴങ്ങിയത്. 4.16 ആയിരുന്നു ഇക്കോണമി.
In 148yrs of Test Cricket
Prasidh Krishna ~ Now Holds the Record of Worst Eco.rate in Test format (min 500 balls)
𝟱.𝟮𝟲 𝗘𝗰𝗼.𝗿𝗮𝘁𝗲*#ENGvIND
— 𝑺𝒉𝒆𝒃𝒂𝒔 (@Shebas_10dulkar) July 4, 2025















