പാലക്കാട് ലക്കിടിയിൽ സ്കൂൾ ബസ്സിനടിയിൽപ്പെട്ട ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു.
പഴയലക്കിടി പള്ളിക്ക് സമീപത്ത് വെച്ച് ഇന്ന് വൈകിട്ട് 5.10 നായിരുന്നു അപകടം.
ലക്കിടി ഭാഗത്തുനിന്നും പാലപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന ഇരുചക്രവാഹനമാണ് അപകടത്തിൽപ്പെട്ടത്.ബൈക്കിൽ മൂന്നുപേരാണ് സഞ്ചരിച്ചിരുന്നത്. ആരും ഹെൽമെറ്റും ധരിച്ചിരുന്നില്ല.
ബൈക്ക് പെട്ടെന്ന് വലത്തേക്ക് തിരിച്ചതാണ് അപകടത്തിനിടയാക്കിയത്.
ബൈക്ക് ഓടിച്ചിരുന്ന മണ്ണൂർ സ്വദേശിയായ അനിലാണ് മരണപ്പെട്ടത്.
ഒപ്പം ഉണ്ടായിരുന്ന സെബിൻ, ദിലീപ് എന്നിവർക്ക് പരിക്കേറ്റു.ഇവരുടെ പരിക്കുകൾ ഗുരുതരമല്ല.മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.















