ജയ്‌സ്വാളിന്റെ ഡിആർഎസ് വിവാദത്തിൽ; അമ്പയറോട് തർക്കിച്ച് ബെൻ സ്റ്റോക്സ്; കൂക്കിവിളിച്ച് കാണികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ജയ്‌സ്വാളിന്റെ ഡിആർഎസ് വിവാദത്തിൽ; അമ്പയറോട് തർക്കിച്ച് ബെൻ സ്റ്റോക്സ്; കൂക്കിവിളിച്ച് കാണികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2025, 11:10 am IST
FacebookTwitterWhatsAppTelegram

എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിനിടെ ജയ്‌സ്വാളിന്റെ സമയം തെറ്റിയുള്ള ഡിആർഎസ് കാൾ രൂക്ഷമായ വാക്കുതർക്കങ്ങൾക്കിടവച്ചു. എട്ടാം ഓവറിലെ നാലാം പന്തിലാണ് സംഭവം നടന്നത്.

ജയ്‌സ്വാളിനെ വിക്കറ്റിനുമുന്നിൽ കുടുക്കിയ പേസർ ജോഷ് ടോംഗും ഇംഗ്ലണ്ട് ഫീൽഡർമാരും എൽബിഡബ്ല്യുവിനായി ഉച്ചത്തിൽ അപ്പീൽ ചെയ്തു. ഫീൽഡ് അമ്പയർ ഷർഫുദ്ദൗള വിരൽ ഉയർത്തി ജയ്‌സ്വാളിന് ഔട്ട് നൽകി. തുടർന്ന് ഇന്ത്യൻ ഓപ്പണർ കെ.എൽ. രാഹുലുമായി ദീർഘനേരം ചർച്ച നടത്തി, അവസാന നിമിഷം റിവ്യൂ നൽകാൻ തീരുമാനിച്ചു.

ജയ്സ്വാൾ ഡിആർഎസ് വിളിക്കാൻ വൈകിയതിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിന് അത്ര രസിച്ചില്ല. റിവ്യൂ സിഗ്നൽ ലഭിക്കുന്നതിന് മുമ്പ് തന്നെ 15 സെക്കൻഡ് ടൈമർ പൂജ്യത്തിലെത്തിയിരുന്നുവെന്ന് വാദിച്ചുകൊണ്ട് അദ്ദേഹം അമ്പയർ ഷർഫുദ്ദൗളയെ സമീപിച്ചു. സ്റ്റോക്സും അമ്പയർമാരും തമ്മിൽ ചൂടേറിയ വാഗ്വാദം നടന്നു. കെ എൽ രാഹുലും ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചു.

Josh Tongue gets Jaiswal trapped in front! ☝️

🇮🇳 5️⃣1️⃣-1️⃣ pic.twitter.com/raWBqQXjv4

— England Cricket (@englandcricket) July 4, 2025

റീപ്ലേയിൽ പന്ത് ലെഗ് സ്റ്റമ്പിന്റെ മുകൾഭാഗത്ത് തട്ടുന്നതായി കാണിച്ചു. റിവ്യൂവിന് ശേഷം അമ്പയർ ഔട്ട് ആണെന്ന് ഒരിക്കൽകൂടി സ്ഥിരീകരിച്ചതോടെ 28 റൺസുമായി ജയ്‌സ്വാളിന് മടങ്ങേണ്ടി വന്നു. നേരത്തെ, മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റ് പ്രകടനത്തിലൂടെ ഇംഗ്ലണ്ട് 407 റൺസിന് പുറത്തായതോടെ ഇന്ത്യ 180 റൺസിന്റെ ലീഡ് നേടിയിരുന്നു.

ഇംഗ്ലണ്ടിനായി ആറാം വിക്കറ്റിൽ ഹാരി ബ്രൂക്കും ജാമി സ്മിത്തും ചേർന്ന് 303 റൺസ് കൂട്ടിച്ചേർത്തു. ആറ് ബാറ്റ്സ്മാൻമാർ പൂജ്യത്തിന് പുറത്തായെങ്കിലും, ആതിഥേയർക്ക് 400 റൺസ് മറികടക്കാൻ കഴിഞ്ഞു. സ്കോർ 407 ആക്കി ഇംഗ്ലണ്ട് ഫോളോ ഓൺ ഒഴിവാക്കി. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 64/1 എന്ന നിലയിലാണ്. കെ.എൽ. രാഹുൽ 28 ഉം കരുൺ നായർ 7 ഉം റൺസുമായി പുറത്താകാതെ നിൽക്കുന്നു. നിലവിൽ 244 റൺസിന്റെ ലീഡ് ഇന്ത്യക്കുണ്ട്.

Tags: umpireben stokesIndia vs Englandyashasvi jaiswalDRS ControversyEdgbaston Test
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies