'സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും'; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2026, 08:30 pm IST
Facebook
Twitter
WhatsAppTelegram

ബരാബങ്കി: കാണ്‍ഗ്രസിനെയും സമാജ്വാദി പാര്‍ട്ടിയെയും രൂക്ഷമായി വിമര്‍ശിച്ചു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയില്‍ 542 കോടി രൂപയുടെ 82 വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ സര്‍ക്കാരുകള്‍ സനാതന ധര്‍മ്മത്തെയും രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും അവഗണിച്ചുവെന്നും ശ്മശാനങ്ങളുടെ അതിര്‍ത്തി മതിലുകള്‍ക്ക് മാത്രമാണ് ഫണ്ട് അനുവദിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ലോധേശ്വര്‍ മഹാദേവ ക്ഷേത്ര ഇടനാഴിയുടെ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതായും യോഗി പ്രഖ്യാപിച്ചു. ക്ഷേത്രം സന്ദര്‍ശിച്ചതിന് ശേഷം ആത്മീയമായ സന്തോഷം അനുഭവപ്പെട്ടുവെന്നും, ഈ പദ്ധതി ഭക്തര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രദേശത്തെ മതടൂറിസത്തിനും വലിയ ഉണര്‍വ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ലോധേശ്വര്‍ മഹാദേവ് ക്ഷേത്രം, പാരിജാത വൃക്ഷം, ഇതിഹാസ ഹോക്കി താരം കെ.ഡി. സിംഗ് ബാബു എന്നിവയിലൂടെ പ്രശസ്തമായ ബരാബങ്കിയുടെ പൈതൃകം സ്വാതന്ത്ര്യാനന്തരം ദീര്‍ഘകാലം അവഗണിക്കപ്പെട്ടിരുന്നുവെന്നും, തന്റെ സര്‍ക്കാര്‍ അവ സംരക്ഷിക്കാനും വികസിപ്പിക്കാനുമാണ് മുന്‍ഗണന നല്‍കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സനാതന ധര്‍മ്മമാണ് ഇന്ത്യയുടെ യഥാര്‍ത്ഥ സ്വത്വമെന്നും, അത് സംരക്ഷിക്കപ്പെടുമ്പോഴാണ് രാജ്യവും സുരക്ഷിതമാകുകയെന്നും യോഗി പറഞ്ഞു. രാജാ ബലഭദ്ര സിംഗ്, മഹാരാജ സുഹല്‍ദേവ്, മഹാറാണ പ്രതാപ്, ഛത്രപതി ശിവാജി മഹാരാജ്, ഗുരു ഗോവിന്ദ് സിംഗ് തുടങ്ങി രാജ്യത്തിനും സംസ്‌കാരത്തിനുമായി ജീവിതം സമര്‍പ്പിച്ച മഹാന്മാരുടെ പൈതൃകം സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും പ്രീണന രാഷ്‌ട്രീയം മാത്രമാണ് നടത്തിയതെന്നും, അയോധ്യ, കാശി വിശ്വനാഥ് ധാം, ലോധേശ്വര്‍ മഹാദേവ ക്ഷേത്രം, ഗോള ഗോകര്‍ണനാഥ്, മഹാരാജ സുഹല്‍ദേവ്, ബിജ്‌ലി പാസി എന്നിവയുമായി ബന്ധപ്പെട്ട മത-ചരിത്ര കേന്ദ്രങ്ങളുടെ വികസനത്തിന് മുന്‍ സര്‍ക്കാരുകള്‍ യാതൊരു പ്രാധാന്യവും നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

കന്‍വാര്‍ യാത്രകള്‍ തടയുന്നതും രാമനവമി ഘോഷയാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ജന്മാഷ്ടമി, ദുര്‍ഗാപൂജ പോലുള്ള ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതുമാണ് ഒരുകാലത്ത് മതേതരത്വമെന്ന് ചിലര്‍ കരുതിയിരുന്നതെന്നും യോഗി വിമര്‍ശിച്ചു. തന്റെ സര്‍ക്കാര്‍ എല്ലാ മതാചാരങ്ങളും ഉത്സവങ്ങളും സുരക്ഷിതമായും ബഹുമാനത്തോടെയും ആഘോഷിക്കപ്പെടുന്ന സാഹചര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്രമസമാധാന രംഗത്തും വലിയ മാറ്റമാണ് ഉത്തര്‍പ്രദേശില്‍ ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, മുമ്പ് അനധികൃതമായി പിസ്റ്റളുകളും ബോംബുകളും നിര്‍മ്മിച്ചിരുന്ന സംസ്ഥാനത്ത് ഇന്ന് ബ്രഹ്‌മോസ് മിസൈലുകള്‍ നിര്‍മ്മിക്കുന്ന പ്രതിരോധ ഉല്‍പാദന കേന്ദ്രങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് വ്യക്തമാക്കി. വ്യാപാരികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷയില്ലാത്ത അവസ്ഥയില്‍ നിന്ന് ഇന്ന് നിക്ഷേപത്തിനും വികസനത്തിനും മാതൃകയായ സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Tags: Congressyogi adhityanath
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies