പാക് ചാര ജ്യോതി മൽ​ഹോത്രയുടെ കേരളയാത്ര സംസ്ഥാന സർക്കാരിന്റെ ചെലവിൽ; കെ. സുരേന്ദ്രന്റെ ആരോപണം ശരിവച്ച് ടൂറിസം വകുപ്പിന്റെ വിവരാവകാശ രേഖ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാക് ചാര ജ്യോതി മൽ​ഹോത്രയുടെ കേരളയാത്ര സംസ്ഥാന സർക്കാരിന്റെ ചെലവിൽ; കെ. സുരേന്ദ്രന്റെ ആരോപണം ശരിവച്ച് ടൂറിസം വകുപ്പിന്റെ വിവരാവകാശ രേഖ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2025, 11:55 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരമെന്ന് വിവരാവകാശ രേഖ. ടൂറിസം വകുപ്പാണ് ജ്യോതി മൽഹോത്രയുടെ യാത്രയുടെയും താമസത്തിന്റെയും അടക്കം മുഴുവൻ ചെലവുകൾ വഹിച്ചത്.

2024 ജനുവരി മുതൽ 2025 മേയ് വരെ ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം കേരളത്തിൽ എത്തിയ വ്ലോഗർമാരുടെ പട്ടിക പുറത്തു വന്നു. ഇതിൽ ജ്യോതി മൽഹോത്രയുടെ പേരുണ്ട്. മൂന്ന് ലക്ഷത്തിലധികം സബസ്ക്രൈബേഴ്സുള്ള ഇവരുടെ ട്രാവൽ വിത്ത് ജോ എന്ന യുട്യൂബ് ചാനലിൽ ആകെ 487 വീഡിയോകളാണ് ഉള്ളത്. ഇതിൽ നല്ലൊരു പങ്കും പാകിസ്ഥാനിൽ നിന്നുള്ളതാണ്. ഇത്തരം ഒരാളെ എന്തിന്  സർക്കാർ സ്പോൺസർ ചെയ്തു എന്നത് ഇപ്പോഴും ദുരൂഹമാണ്.

ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപണം ശരിവയ്‌ക്കുന്നത് കൂടിയാണ് വിവരാവകാശ രേഖയിലെ വിവരങ്ങൾ.  ജ്യോതി മൽഹോത്രയുടെ യാത്ര സ്പോൺസർ ചെയ്തത് കേരള ടൂറിസമാണെന്ന് വാർത്ത പുറത്തു വന്നതിന് പിന്നാലെ  അദ്ദേഹം ആരോപിച്ചിരുന്നു. പാക് ബന്ധമുള്ള ഒരു ചാരന് കേരളം എന്തിനാണ് ചുവപ്പ് പരവതാനി വിരിക്കുന്നതെന്നും  അദ്ദേഹം ചോദിച്ചിരുന്നു.

ഈ വർഷം ജനുവരിയാണ് യുവതി കേരളത്തിൽ എത്തിയത്. ഏഴ് ദിവസത്തോളം ഇവിടെ തങ്ങുകയും ചെയ്തു. ഇതിനിടെ കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാർ തുടങ്ങി വിവിധ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച് വ്ലോ​ഗ് ചെയ്തിരുന്നു. യുട്യൂബ് ചാനലിൽ കേരളത്തിൽ നിന്നുള്ള വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കേരളത്തിൽനിന്നുള്ള വിഡിയോകളിൽ അരമണിക്കൂറിലേറെ ദൈർഘ്യമുള്ള കൊച്ചി യാത്രാനുഭവമാണു പ്രധാനം. മൂന്നാർ, തൃശൂർ കുത്താമ്പുള്ളി നെയ്‌ത്തുഗ്രാമം, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും എത്തിയതിന്റെ ദൃശ്യങ്ങൾ വ്ലോഗുകളിലുണ്ട്.

പഹൽ​ഗാം ഭീകരാക്രണത്തിന് പിന്നാലെയാണ് യുവതി പിടിയിലായത്. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായവരിൽ പ്രധാനിയായിരുന്നു ഹരിയാന സ്വദേശിയായ യൂട്യൂബർ . പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ മുഖേന പാക് ചാരസംഘടനയിൽപ്പെട്ടവർക്ക് ജ്യോതി പല വിവരങ്ങളും കൈമാറിയതായെന്നും അവരുമായി അടുത്ത ബന്ധം പുലർത്തിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

Tags: rtiTourisam destinationYoutuber jyothi malhothraJyothi malhothra
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies