വാഷിംഗ്ടൺ: വാഹനാപകടത്തിൽ ഇന്ത്യൻ വംശജരായ നാലംഗ കുടുംബത്തിന് ദാരുണാന്ത്യം. യുഎസിലെ അലബാമയിലാണ് അപകടം നടന്നത്. ഹൈദരാബാദ് സ്വദേശികളായ വെങ്കട് ബെജുഗം, ഭാര്യ തേജസ്വിനി, മക്കളായ സിദ്ധാർത്ഥ്, മരിഡ എന്നിവരാണ് മരിച്ചത്.
അറ്റ്ലാന്റയിൽ നിന്ന് ഡാലസിലേക്ക് പോവുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തെറ്റായ ദിശയിൽ നിന്നുവന്ന ട്രക്ക് ഇവരുടെ കാറിലേക്ക് ഇടിച്ചുകയറിയെന്നാണ് വിവരം. അപകടത്തിന് പിന്നാലെ കാർ കത്തിനശിച്ചു. കാറിനുള്ളിൽ അകപ്പെട്ട കുടുംബം സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. ഡിഎൻഎ പരിശോധനകൾക്ക് ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.















