ബാധയൊഴിപ്പിക്കലിന്റെ പേരിൽ വീട്ടമ്മയെ തല്ലിക്കൊന്നു; ദാരുണ സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

Published by
Janam Web Desk

ബാധയൊഴിപ്പിക്കലിന്റെ പേരിൽ വീട്ടമ്മയെ ബന്ധുക്കൾ തല്ലിക്കൊന്നു. മകന്റെ ഒത്താശയോടെയായിരുന്നു ഇത്. കർണാടകയിലെ ശിവമോ​ഗയിലാണ് ദാരുണ സംഭവം നടന്നത്. തിങ്കളാഴ്ച പുലർച്ചയാണ് 45കാരിയായ ​ഗീതമ്മ മരിച്ചത്. ഹോസ ജാംബ്രഘാട്ട ​ഗ്രാമത്തിലെ താമസക്കാരിയായിരുന്നു.

​ഗീതമ്മയുടെ മകൻ സഞ്ജയ് അകന്ന ബന്ധുക്കളും ദമ്പതികളുമായ ആശ,സതോഷ് എന്നിവരാണ് പ്രതികൾ. ബാധയൊഴിപ്പിക്കാനെന്ന പേരിൽ രാത്രി 9 മണിമുതൽ പിറ്റേന്ന് പുലർച്ചെ ഒന്നരവരെയാണ് ​ഗീതമ്മയെ പ്രതികൾ തല്ലിയത്. മകന്റെ അനുവാദത്തോടെയായിരുന്നു ഇത്.

വെള്ളത്തിനായി കേഴുന്ന ​ഗീതമ്മയെ മുടിക്ക് കുത്തിപ്പിടിച്ച് വീണ്ടും വീണ്ടും വടിക്ക് തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. ശനിയാഴ്ച രാത്രിയോടെയാണ് ആശ ​ഗീതമ്മയുടെ വീട്ടിലെത്തുന്നത്. അമ്മയുടെ ശരീരത്തിൽ ബാധ കേറിയെന്ന് സഞ്ജയിയെ വിശ്വസിപ്പിച്ചു. ബാധോപദ്രവം മാറ്റാമെന്നും ഒഴിപ്പിക്കൽ നടത്താമെന്നും പറഞ്ഞു. തുടർന്ന് ​ഗീതമ്മയുടെ വീടിന് പുറത്ത് പൂജകൾ നടത്തിയ ശേഷം അവരെ മുറ്റത്തുകൊണ്ടുവന്ന് പൊതിരെ തല്ലുകയായിരുന്നു.

എന്നിട്ടും അരിശം തീരാതെ ​ഗീതമ്മയെ രണ്ടരകിലോമീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി വീണ്ടും തല്ലി. ബാധയൊഴിഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു ത്. വലിയൊരു കല്ലിന് ​ഗീതമ്മയുടെ തലയ്‌ക്ക് ഇടിക്കുകയും ദേഹത്ത് തണുത്ത വെള്ളം ഒഴിക്കുകയും ചെയ്തു. ഇതോടെ ബോധ ​ഗീതമ്മ ബോധരഹിതയായി. ഇതോടെ ബാധയൊഴിഞ്ഞെന്ന് ഇവർ പ്രഖ്യാപിച്ച്, ​ഗീതമ്മയെ വീട്ടിലേക്ക് വിട്ടു.

എന്നാൽ അവരുടെ ആരോ​ഗ്യനില വഷളായി. അടുത്തുള്ള കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവം അറിഞ്ഞ ​ഗീതമ്മയുടെ മറ്റൊരു മകനാണ് പരാതി നൽകിയത്. അതേസമയം ​ഗീതമ്മ കുറച്ചുനാളായി മാനസികാസ്വാസ്ഥ്യത്തിലായിരുന്നു.

 

Share
Leave a Comment