സോഷ്യൽമീഡിയയിൽ വൈറലാവുന്നതിനായി എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് ഇന്നത്തെ യുവതലമുറ. എത്ര കഷ്ടപ്പെട്ടും സോഷ്യൽമീഡിയയിൽ ശ്രദ്ധനേടാനുള്ള തത്രപ്പാടിലാണവർ. ഇതിനിടെ കേസുകളിൽ അകപ്പെടുന്നവരുമുണ്ട്, നിയമകുരുക്കിൽ നിന്നും ഭാഗ്യവശാൽ രക്ഷപ്പെടുന്നവരുമുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നത്. ബോളിവുഡ് ഗായകനായ യാസർ ദേശായിയാണ് ഇത്തവണ നിയമകുരുക്കിൽപ്പെട്ടത്.
സോഷ്യൽമീഡിയയിൽ വൈറലാകാനായി മുംബൈയിലെ ബാന്ദ്ര- വോർളി കടൽപ്പാലത്തിന്റെ റെയിലിംഗിൽ കയറിനിന്ന് ആകാശത്തേക്ക് വെടിവച്ചു. വളരെ സാഹസികമായാണ് യാസർ വീഡിയോ ചിത്രീകരിച്ചത്. ഇത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ തോതിൽ വൈറലായിരുന്നു. തുടർന്നാണ് യാസറിനെതിരെ മുംബൈ പൊലീസ് കേസെടുത്തത്.
പൊതുസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗായകനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിഷയത്തിൽ യാസർ ഇതുവരെ പ്രതികരിച്ചിട്ടില്ല.















