ധ്യാൻ ശ്രീനിവാസൻ നായകനായ ഡിറ്റക്ടീവ് ഉജ്ജ്വലൻ ഒടിടിയിലേക്ക്. ജി. രാഹുല്‍ , ജി.കെ. ഇന്ദ്രനീല്‍ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രം വീക്കെൻഡ‍് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് നിർമിച്ചത്. നെറ്റ്ഫ്ലിക്സിൽ നാളെ മുതലാണ് ചിത്രം സ്ട്രീം ചെയ്യുക. ഏഴര കോടിക്ക് മുകളിൽ കളക്ട് ചെയ്ത ചിത്രം സാമ്പത്തികമായി വിജയമായിരുന്നു. സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ നിന്ന് ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന് ലഭിച്ചത്. നിലവിൽ മലയാളത്തിൽ മാത്രമാകും സ്ട്രീമിങ്ങുണ്ടാവുക.
പ്ലാച്ചിക്കാവ് എന്ന ഗ്രാമത്തിൽ നടക്കുന്ന കൊലപാതകങ്ങളും തുടർന്ന് നടക്കുന്ന അന്വേഷണവുമായി ചിത്രത്തിന്റെ പശ്ചാത്തലം. കോമഡിക്കൊപ്പം സസ്പെൻസും ആക്ഷനും സമം ചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സിജു വിൽസൺ, കോട്ടയം നസീർ, റോണി ഡേവിഡ് രാജ്, സീമ ജി നായർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചില സോഷ്യൽ മീഡിയ താരങ്ങളും നിർണായക വേഷങ്ങൾ അവതരിപ്പിച്ചു.
View this post on Instagram
“>















