ആക്രാന്തം മൂത്താൽ എന്ത് ചെയ്യും…! എന്തും ചെയ്യും; അതിന് ഒരു ഉദാഹരണമായൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മദ്യഷോപ്പിലെത്തിയ മധ്യവയസ്കൻ ആവേശം മൂത്ത് ഷോപ്പിലെ ഗ്രില്ലിലൂടെ തല അകത്തേക്ക് ഇട്ടു. മദ്യം കൈയിലെത്തിയതോടെ തല പുറത്തേക്ക് എടുക്കാൻ നോക്കിയെങ്കിലും ഇയാൾ കുടുങ്ങി പോയി. സ്വന്തമായും മദ്യഷോപ്പിലെത്തിയവരും ഏറെ പണിപ്പെട്ട് ഇയാളുടെ തല പുറത്തെടുക്കാൻ ശ്രമിക്കുന്നതും ഇത് വിജയിച്ചോ എന്നതുമാണ് വീഡിയോ.
ഈ സാഹസങ്ങൾ നടക്കുമ്പോഴും കൈയിലുള്ള മദ്യത്തിന്റെ പിടിവിടാൻ ഇയാൾ തയാറായില്ലെന്നതാണ് മറ്റൊരു കൗതുകം. അതേസമയം മറ്റൊരു വാദം അടച്ച മദ്യഷോപ്പിൽ നിന്ന് കുപ്പി മോഷ്ടിക്കാൻ ശ്രമിച്ചപ്പോഴാണ് ഇയാളുടെ തല കുടുങ്ങിയതെന്നാണ്. സംഭവം എവിടെ നടന്നതാണെന്നോ എപ്പോൾ നടന്നതാണെന്നോ അറിയില്ല. ആരുടെ തലയാണ് കുടുങ്ങിയതെന്ന കാര്യവും വ്യക്തമല്ല. മദ്യശാലയിലെത്തിയ മറ്റുള്ളവർ ചേർന്ന് കമ്പിയുമായി മൽപിടിത്തം നടത്തിയാണ് ഇയാളുടെ തല ഒടുവിൽ പുറത്തെടുത്തത്. ഈ വീഡിയോയാണ് രണ്ടുലക്ഷത്തിലേറെ പേർ കണ്ടത്..
इस चक्कर में सब चकरा गए
😝😝😂😂🤣🤣 pic.twitter.com/bR1HeomdU7— मनप्रीत कौर❤मन💕 (@mannkaurr1) July 8, 2025