കൊല്ലം: 220 ഗ്രാം എംഡിഎംഎയുമായി യുവാവ പിടിയിൽ. പുലിയൂര്‍ വഞ്ചി കിഴക്ക് ദേശത്ത് മഠത്തില്‍ വടക്കത്ത് വീട്ടില്‍ അനന്തു (27) വിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. 15 ലക്ഷത്തിലധികം രൂപ വിലവരുന്ന ലഹരിമരുന്നാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്.
എക്‌സൈസ് കരുനാഗപ്പള്ളി തൊടിയത്തൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 227 ഗ്രാം എംഡിഎംഎ പ്രതിയുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തത്. ഇയാൾ ഇതിനുമുൻപും എംഡിഎംഎയുമായി പിടിയിലായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ച് കേരളത്തിൽ വില്പന നടത്തുന്ന മൊത്ത വിതരണക്കാരനാണ് പ്രതി. എന്‍ഫോര്‍സ്‌മെന്റ് ആന്റ് നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വഡ് പാര്‍ട്ടി എക്‌സൈസ് ഇല്‍സ്‌പെക്ടര്‍ ദിലീപ് സി പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സമീപകാലത്ത് കൊല്ലത്തുനിന്നും പിടികൂടുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിൽ ഒന്നാണിത്.















