സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാന് ദാരുണാന്ത്യം. രാജു എന്ന മോഹൻരാജ് ആണ് മരിച്ചത്. അതിസാഹസികമായ കാർ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംവിധായകൻ പാ. രഞ്ജിത്തും നടൻ ആര്യയും ഒന്നിക്കുന്ന ‘വേട്ടുവ’ സിനിമയുടെ ലൊക്കേഷനിലാണ് സംഭവം.
തമിഴ്നാട്ടിലെ നാഗപട്ടണത്ത് ഞായറാഴ്ചയാണ് അപകടം. ആദ്യം ഹൃദയാഘാതം മൂലമാണ് മരണം എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മോഹൻരാജ് ഓടിച്ചിരുന്ന ഒരു എസ്‌യുവി റാമ്പിലൂടെ കുതിക്കുന്നതും താഴേക്ക് വീഴുന്നതും വീഡിയോയിൽ കാണം. വലിയ ശബ്ദത്തോടെയാണ് കാർ കീഴ്മേൽ മറിഞ്ഞ് മുൻഭാഗം കുത്തി താഴേക്ക് വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ എല്ലാവരും കാറിനടുത്തേക്ക് ഓടി ചെല്ലുന്നതും കാണാം.
Tragic accident on Kollywood set 💔
Popular stunt master Raju lost his life while performing a high-risk car stunt during the shoot of director Pa. Ranjith’s film starring Arya.
He died on the spot. RIP 🙏 #Kollywood #StuntMasterRaju #RIP pic.twitter.com/5KbHPbPQoT
— Tirish Reddy (@tirishreddy) July 14, 2025
മോഹൻരാജിന്റെ മരണത്തിൽ നടൻ വിശാൽ അനുശോചനം അറിയിച്ചിട്ടുണ്ട്. മോഹൻരാജ് ധൈര്യശാലിയായിരുന്നുവെന്നും തന്റെ ചിത്രങ്ങളിൽ സാഹസികരംഗങ്ങൾ ചെയ്ത ആളാണെന്നും വിശാൽ അനുസ്മരിച്ചു.
എന്നാൽ ആര്യയോ പാ. രഞ്ജിത്തോ അപകടത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇതുവരെ ഔദ്യോഗിക പ്രസ്താവനകളും പുറത്തിറക്കിയിട്ടില്ല.