കൊല്ലം: ഷാർജയിൽ കൊല്ലം സ്വദേശിയായ അതുല്യയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. അതുല്യയുടെ മരണത്തിനു പിന്നാലെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതായി കമ്പനി രേഖാമൂലം അറിയിക്കുകയായിരുന്നു.
ഒരു വർഷം മുൻപാണ് ഇയാൾ ജോലിയിൽ പ്രവേശിക്കുന്നത്. അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെയും പുറത്തുവന്ന സതീഷിന്റെ അക്രമാസക്തമായ വീഡിയോകളുടെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് കമ്പനി അറിയിച്ചു.
അതേസമയം കേരളത്തിൽഅതുല്യയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സതീഷിന്റെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാണ് തീരുമാനം. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. സതീഷിന്റെ പാസ്പോര്ട് ഷാർജ പോലീസിന്റെ കസ്റ്റഡിയിലാണുള്ളതെന്നാണ് വിവരം.















