കായംകുളം: ആലപ്പുഴ എരമല്ലൂരിൽ കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. എക്‌സൈസിന്റെ പരിശോധനയിലാണ് യുവാവിന്റെ കൈവശം ലഹരിവസ്തുക്കൾ കണ്ടെത്തിയത്. എഴുപുന്ന സ്വദേശി അർജുൻ.കെ.രമേശ്(27) എന്നയാളാണ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും 3.22 ഗ്രാം മെത്താംഫിറ്റമിനും കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അർജുൻ പിടിയിലായത്. കുത്തിയതോട് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ്.പി.സി യുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ജഗദീശൻ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണുദാസ് എന്നെ ഉദ്യോഗസ്ഥരും പങ്കെടുത്തു.















