കോഴിക്കോട്: ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഫറോക്ക് പുതിയ പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. കാർ യാത്രികനായ മുഹമ്മദ് ബഷീറാണ് മരിച്ചത്. മുഹമ്മദ് ബഷീറിന്റെ ഭാര്യ ഖദീജയുടെ നില ഗുരുതരമാണ്. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. ബസിലെ യാത്രക്കാരായ നാല് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ക്രെയിൻ ഉപയോഗിച്ചാണ് കാർ സ്ഥലത്ത് നിന്ന് മാറ്റിയത്. ബസിന്റെ മുൻഭാഗത്തും കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് ഗതാഗതം ഏറെനേരം തടസപ്പെട്ടു.















