കോഴിക്കോട് : ആർ എസ് എസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച 3 സി പി എം പ്രവർത്തകർ അറസ്റ്റിൽ. അറസ്റ്റിലായത് കഴിഞ്ഞ ദിവസം മുതുവണ്ണാച്ച പാറക്കെട്ടിൽ വച്ച് ആർ എസ് എസ് പ്രവർത്തകനായ പാറച്ചാലിൽ പ്രജീഷിനെ (40)മാരകമായി വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ.
അക്രമിക്കപ്പെട്ട പ്രജീഷ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കേസിലെ ഒന്നാം പ്രതി കോയഞ്ചേരി മനോജ് , മൂന്നാം പ്രതിയും സി പി എംബ്രാഞ്ച് സെക്രട്ടറിയും ചങ്ങരോത്ത് സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ കുനീമ്മൽ ദിലീപൻ,
അഞ്ചാം പ്രതി കിഴക്കെ താഴെ പ്രതീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസ്സിൽ ആകെ അഞ്ചു പ്രതികളാണുള്ളത്.
രാഷ്‌ട്രീയ വൈരാഗ്യം വച്ച് വധിക്കുക എന്ന ഉദ്ദേശത്തോടെ മാരക ആയുധങ്ങളുമായ് അക്രമിക്കുകയായിരുന്നു. കേസിലെ രണ്ടും , നാലും പ്രതികളായ കുനീമ്മൽ ദിനേശൻ, കൂടത്തിൽ രാജീവൻ എന്നിവർ ഒളിവിലാണ്.















