ഇടുക്കി: ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. മൂന്നാറിലെ ദേവിക്കുളം റോഡിലാണ് സംഭവം. മൂന്നാറിലെ ലക്ഷം നഗർ സ്വദേശിയായ ഗണേശനാണ് മരിച്ചത്. രണ്ട് പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഒരാളെ പരിക്കുകളാേടെ രക്ഷപ്പെടുത്തി. മൂന്നാർ ഗവൺമെന്റ് കോളേജിന് സമീപത്താണ് അപകടമുണ്ടായത്.
അപകടത്തിന് പിന്നാലെ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. ഏറെ സമയമെടുത്താണ് ഇരുവരെയും പുറത്തെത്തിച്ചത്.















