എറണാകുളം: വനമേഖലകളിൽ സിനിമ, സീരിയൽ ഷൂട്ടിംഗ് നടത്താമെന്ന സർക്കാർ ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംരക്ഷിത വനം, വന്യജീവി സങ്കേതങ്ങൾ, കടുവ സങ്കേതങ്ങൾ എന്നിവിടങ്ങളിൽ സിനിമ- സീരിയലുകൾ ചിത്രീകരിക്കാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. പുതിയ നിർദേശങ്ങൾ നാലാഴ്ചയ്ക്കകം വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകാനും കോടതി ഉത്തരവിട്ടു. മലയാള സിനിമയായ ഉണ്ടയുടെ ചിത്രീകരണത്തിന് കാസർകോട് കാറഡുക്ക വനമേഖല ഷൂട്ടിങ്ങിനായി വിട്ടു നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്.















