തിരുവനന്തപുരം : ആറന്മുള വള്ളസദ്യ വിവാദത്തിൽ ദേവസ്വം ബോർഡിന്റെ പെയ്ഡ് സദ്യ റദ്ദാക്കി. വള്ളസദ്യയുടെ മാതൃകയിൽ അതേ വിഭവങ്ങളോടെയുള്ള ദേവസ്വം ബോർഡിന്റെ പെയ്ഡ് സദ്യ ആണ് റദ്ദാക്കിയത്.
പെയ്ഡ് സദ്യ നടത്തിപ്പിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പിൻമാറുകയായിരുന്നു.മറ്റന്നാൾ നടത്താൻ നിശ്ചയിച്ചിരുന്ന സദ്യ റദ്ദാക്കിയിട്ടുണ്ട്. 250 രൂപ മുൻകൂട്ടി നൽകി ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകും.തിരു ആറന്മുള പള്ളിയോട സേവാ സംഘത്തിന്റെ എതിർപ്പിനെ തുടർന്നാണ് പിന്മാറ്റം.















