പാറ്റ്ന: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ഇടത് എംപി കുടുങ്ങി. സിപിഐ (എംഎൽ) എംപി സുദാമ പ്രസാദിന്റെ ഭാര്യ രണ്ട് വോട്ടർ ഐഡന്റിറ്റി കാർഡുകൾ കൈവശം വയ്‌ക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി.
സുദാമ പ്രസാദിന്റെ പാർട്ടിയായ സിപിഐ (എംഎൽ) ലിബറേഷൻ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.ബീഹാറിലെ ആര ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് സുദാമ പ്രസാദ്.
ആർജെഡി നേതാവ് തേജസ്വി യാദവിന് പിന്നാലെയാണ് സുദാമ പ്രസാദും കുടുങ്ങിയത്. രണ്ട് വോട്ടർ ഐഡി കണ്ടെത്തിയതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ തേജസ്വിക്ക് നോട്ടീസ് അയച്ചിരുന്നു.















