വിഭജനത്തിന്റെ ദുഃഖകഥ വിസ്മരിക്കരുത്‌
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഭജനത്തിന്റെ ദുഃഖകഥ വിസ്മരിക്കരുത്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2025, 10:57 am IST
FacebookTwitterWhatsAppTelegram

എഴുതിയത് : വിപിൻ കൂടിയേടത്ത്

മനുഷ്യചരിത്രത്തിലെ ഏറ്റവും ദുഖകരമായ ദിനങ്ങളിൽ ഒന്നാണ്‌ 1947 ലെ ഭാരത വിഭജനം . ആ കാലഘട്ടത്തിൽ , ദശലക്ഷക്കണക്കിനാളുകൾ അവരുടെ സ്വന്തം നാട്ടിൽ നിന്ന് ബലപ്രയോഗത്തിലൂടെ പുറത്താക്കപ്പെട്ടു, അവർ ഇന്ത്യ എന്ന പുതുദേശത്തേക്ക്‌ അഭയാർത്ഥികളായി തീവണ്ടികളിലും, കുതിരപ്പുറത്തും, കാൽനടയായും യാത്ര ആരംഭിച്ചു, ചരിത്രം രേഖപ്പെടുത്തിയ ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹം. മതം മാത്രമായിരുന്നു ഇതിനു കാരണം.

വിഭജനത്തോടൊപ്പമുണ്ടായ അക്രമങ്ങളും കലാപങ്ങളും ഏകദേശം രണ്ട് ദശലക്ഷത്തോളം ജീവൻ അപഹരിക്കുകയും 15 ദശലക്ഷം ആളുകളെ അവരുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യുകയും ചെയ്തു,

സാംസ്കാരികവും സാമുദായികവുമായ വൈവിധ്യങ്ങളാൽ സമ്പന്നമായ ഒരു പ്രദേശമായ പഞ്ചാബ്, വിഭജനം മൂലം വളരെ ബുദ്ധിമുട്ടിലായി. ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും താമസിക്കുന്ന ഈ പ്രവിശ്യയെ കിഴക്കൻ പഞ്ചാബ് (ഇന്ത്യൻ പഞ്ചാബ്), പടിഞ്ഞാറൻ പഞ്ചാബ് (പാകിസ്ഥാൻ പഞ്ചാബ്) എന്നിങ്ങനെ വിഭജിച്ചു. അഞ്ച്‌ നദികളുടെ പഞ്ചാബ്‌ എന്ന് നാം അഭിമാനം കൊണ്ടിരുന്ന ആ നാട്‌ വിഭജിക്കപ്പെട്ടു. സത്‌ലജ്, രവി, ബിയാസ് തുടങ്ങിയ നദികൾ ഇന്ത്യൻ പഞ്ചാബിലും, ചെനാബും ഝലവും പാക്കിസ്ഥാനി പഞ്ചാബിലേക്ക് ഒഴുകി.

റാവൽപിണ്ടിയിൽ മാത്രം ഒരുലക്ഷത്തിലധികം ഹിന്ദുക്കൾ കൂട്ടക്കൊലക്ക്‌ വിധേയരായി. ഇന്നത്തെ പാക്കിസ്ഥാനിലും ബഗ്ലാദേശിലുമായി 20 ലക്ഷം ഹിന്ദുക്കൾ കൊല്ലപ്പെട്ടു . ഒരുമിച്ച്‌ നിന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി ഒടുവിൽ പരസ്പരം ഏറ്റുമുട്ടി കൊല്ലപ്പെട്ട ഒരു ജനതയുടെ ചരിത്രംകൂടിയാണ്‌ ഭാരത സ്വാതന്ത്യസമരം.

ലക്ഷകണക്കിനു ഹിന്ദുക്കളാണ്‌ അഭയാർത്ഥികളായി എത്തിയത്‌. ഔദ്യോഗിക സംവിധാനങ്ങളും നേതാക്കളും കയ്യൊഴിഞ്ഞ ഹിന്ദു അഭയാർത്ഥികളെ സംരക്ഷിക്കാൻ സ്വയം സേവകർ മാത്രമാണുണ്ടായത്‌. വിഭജനത്തെ തുടന്ന് ഒഴുകിയെത്തിയ അഭയാർത്ഥികൾക്കായി സ്വയം സേവകർ ക്യാമ്പുകൾ ഒരുക്കി. ഭക്ഷണവും മരുന്നും വസ്ത്രവും എത്തിച്ചു. പുരുഷാർത്ഥി സഹായത സമിതി എന്നപേരിൽ ആണ്‌ സ്വയം സേവകർ ആ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌

പാകിസ്താനിൽ നിന്നും മാത്രമല്ല അഭയാർത്ഥി പ്രവാഹം. പഷ്തൂൺ മുസ്ലീം നുഴഞ്ഞുകയറ്റക്കാരുടെ കൂടെ പാക്‌ പട്ടാളവും ശ്രീനഗറിലേക്ക്‌ കടന്ന് കയറിയതോടെ പൂഞ്ച്‌ റജൗറി മേഖലകളിൽ നിന്നും ഹിന്ദുക്കൾ ജമ്മുവിലേക്ക്‌ കൂട്ടപ്പാലായനം ചെയ്തു. മുപ്പതിനായിരം ഹിന്ദുക്കൾ ആ മേഖലയിൽ കൊല്ലപ്പെട്ടു എന്ന് ഔദ്യോഗിക കണക്ക്‌. അഭയാർത്ഥികളായി ജമ്മു മേഖലയിൽ എത്തിയവർക്കായി വൈദ്യ സഹായവും താമസവും ഭക്ഷണവും ഒരുക്കിയതും പിന്നീട്‌ അവർക്ക്‌ വിദ്യാഭ്യാസവും വീടും നൽകിയതും സ്വയംസേവകരുടെ കൂട്ടായ്മയാണ്‌.

സുരുചി പ്രകാശൻ പ്രസിദ്ധീകരിച്ച മണിക് ചന്ദ്ര വാജ്പേയിയും ശ്രീധർ പരാദ്കറും ചേർന്നെഴുതിയ ज्योति जला निज प्राण की” (Jyoti Jalaa Nij Praan Kii) എന്ന പുസ്തം നാം ഓരോരുത്തരും വായിക്കേണ്ടതാണ്‌. വിഭജനത്തിന്റ അർദ്ധരാത്രിയിലെ കൂട്ടകുരുതിയിൽ നിന്നും പ്രാണനും കൊണ്ട്‌ അതിർത്തി കടന്നെത്തിയ ഹിന്ദുസമാജത്തെ നെഞ്ചോട്‌ ചേർത്ത്പിടിച്ച ആയിരക്കണക്കിന്‌ സ്വയംസേവകരുടെ ധീരോദാത്തമായ ബലിദാനത്തിന്റേയും ദേശസ്നേഹത്തിന്റേയും സേവന മനസ്സിന്റേയും ചരിത്രം രേഖപ്പെടുത്തിയ പുസ്തകമാണത്‌. ലോക ചരിത്രത്തിൽ അതിനു മുൻപോ ശേഷമോ സമാനമായ സംഭവം ഉണ്ടായിട്ടില്ല.

സ്വന്തം വീട്‌ മുസ്ലീ തീവ്രവാദികൾ കത്തിക്കുമ്പോഴും മറ്റുള്ളവരെ രക്ഷപെടുത്താൻ, യുവാക്കളെ കൂട്ടി ഗ്രാമത്തിന്‌ കാവൽ നിൽക്കാൻ, സഹോദരിമാരുടെ മാനം കാക്കാൻ, രാത്രിയുടെ യാമങ്ങളിൽ ഇന്ത്യൻ വ്യോമസേന എയർ ഡ്രോപ്‌ ചെയ്ത ആയുധങ്ങൾ സംഭരിച്ച്‌ സൈന്യത്തിന്‌ എത്തിച്ച്‌ നൽകാൻ, പാക്ക്‌ പട്ടാളത്തിന്‌ എതിരെ ഇന്ത്യൻ സൈനികർക്ക്‌ യുദ്ധസാമഗ്രികൾ എത്തിച്ച്‌ സൈന്യത്തിന്‌ കരുത്ത്‌ പകർന്ന്, എയർഫോഴ്സ്‌ വിമാനമിറങ്ങാൻ മഞ്ഞ്‌ മൂടിയ റൺ വെ ഒറ്റരാത്രികൊണ്ട്‌ വൃത്തിയായാക്കാൻ നേതൃത്വം നൽകിയ, അങ്ങിനെ ഒരായിരം സംഭവങ്ങൾ ആ പുസ്തകത്തിൽ നമുക്ക്‌ കാണാം.

ആഗസ്റ്റ് 15-ന്റെ ഓർമ്മകൾ എപ്പോഴും വിഭജനത്തിന്റെ ഭീകരതയുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റങ്ങളിലൊന്നാണ്.

ഈ ദിനം ഓർക്കാൻ കഴിഞ്ഞകാലങ്ങളിലെ ഭരണകൂടങ്ങൾക്ക് താൽപര്യമില്ലായിരുന്നു. പാഠപുസ്തകങ്ങളിൽ നാം പഠിച്ച ചരിത്ര ഭാഗങ്ങളിൽ ഈ ക്രൂരതയുടെ വിവരം നമുക്ക് ലഭിച്ചില്ല. നമുക്കു സമാധാനമായി സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ഒറ്റരാത്രികൊണ്ട്‌ ജീവിതം ഇല്ലാതായ ലക്ഷകണക്കിന്‌ സഹോദരങ്ങളുടെ ജീവത്യാഗം ഓർക്കാതെ നാം സ്വാതന്ത്ര്യദിനങ്ങൾ ആഘോഷിച്ചു.

വിഭജന ഭീതിയുടെ അനുസ്മരണ ദിനം ആചരിക്കുമ്പോൾ , അത് വിഭജനം നൽകിയ ആഘാതത്തിന്റെ സാക്ഷ്യപത്രമായി ചരിത്രത്തിലെ ആ ഇരുണ്ട അധ്യായം ഓർമ്മിക്കാനും പഠിക്കാനുമുള്ള പ്രതിജ്ഞയായി മാറണം.

എഴുതിയത് : വിപിൻ കൂടിയേടത്ത്

Tags: Vipin KoodiyedathPartition Horrors Remembrance DayPartitionHorrorsRemembranceDay
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies