തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ബുധനാഴ്ച സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ 13 പേർ അറസ്റ്റിൽ. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി സംശയിക്കുന്ന 1896 പേരെ പരിശോധിക്കുകയും ചെയ്തു. കൂടാതെ മയക്കുമരുന്ന് കൈവശം വച്ചതിന് 118 കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മയക്കുമരുന്ന് വ്യാപനത്തിനെതിരെ സംസ്ഥാനത്ത് കര്‍ശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി, ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വിവിധ എജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു. ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്‍, എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്‍, റേഞ്ച് അടിസ്ഥാനത്തിലുള്ള ഇന്റലിജന്‍സ് യൂണിറ്റുകള്‍ തുടങ്ങിയവ ഇവയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.
പൊതുജനങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായാണ് പല നടപടികളും നടപ്പിലാക്കുന്നത്. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ റൂം നിലവിലുണ്ട്. 9497927797 എന്ന നമ്പറിലേക്കുള്ള വിവരങ്ങള്‍ രഹസ്യമായി കൈകാര്യം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.















